ഭോപാല്‍: അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ യെസ് സര്‍/മാഡം എന്ന് പറയുന്നതിന് പകരം ജയ്ഹിന്ദ് വിളിക്കണമെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ മന്ത്രി വിജയ്ഷാ. പരീക്ഷണമെന്ന നിലയ്ക്ക് സത്‌ന ജില്ലയിലാണ് തീരുമാനം ആദ്യം നടപ്പിലാക്കുകയെന്നും ശേഷം മറ്റു ജില്ലകളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നും വിജയ് ഷാ പറഞ്ഞു.

ഒക്ടോബര്‍ 1 മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയഗാനം ചൊല്ലണമെന്നും വിജയ് ഷാ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് വിവാദത്തില്‍പ്പെട്ട മന്ത്രിയാണ് വിജയ് ഷാ. ആദിവാസി വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്നതിനായി ഈ പണം ഉപയോഗിക്കുമെന്നും ഷാ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിവാദമായപ്പോള്‍ പണമില്ലാത്തവര്‍ക്കും തനിക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന് വിജയ് ഷാ പറഞ്ഞിരുന്നു.
