'അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ'; സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി റോളക്‌സ് സര്‍
Film News
'അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ'; സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി റോളക്‌സ് സര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th June 2022, 8:36 pm

കമല്‍ ഹാസന്‍- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ വിക്രം റെക്കോഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഒരു കഥാപാത്രത്തെ സൂര്യയും അവതരിപ്പിച്ചിരുന്നു.

റോളക്‌സ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോളക്‌സിന്റെ സ്‌നീക് പീക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ എന്ന റോളക്‌സിന്റെ ഡയലോഗുള്‍പ്പെടെയുള്ള സ്‌നീക്ക് പീക്കാണ് പുറത്ത് വന്നിരിക്കുന്നത്.

റോളക്‌സ് സാറിന്റെ വീഡിയോ പുറത്ത് വന്ന് മിനിട്ടുകള്‍ക്കകം തന്നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ ഏറെ കയ്യടി നേടിയ ഏജന്റ് ടീനയുടെ സ്‌നീക്ക് പീക്കും ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഏജന്റ് ടീനയുടെ ഫൈറ്റ് അടങ്ങിയ സ്‌നീക് പീക് വീഡിയോയാണ് രാജ് കമല്‍ ഇന്റര്‍നാഷണല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം കളക്ഷന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ പുത്തന്‍ റെക്കോഡിട്ടിരിക്കുകയാണ് വിക്രം. തമിഴ്നാട് ബോക്സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ വിക്രം കളക്ട് ചെയ്തു കഴിഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള ഏറ്റവും മികച്ച കളക്ഷന്‍ ആണിത്.

146 കോടി നേടിയ ബാഹുബലിയുടെ തമിഴ്നാട് ബോക്സ് ഓഫീസ് കളക്ഷനാണ് വിക്രം മറികടന്നത്. സിനിമ ആഗോളതലത്തില്‍ 315 കോടിക്ക് മുകളില്‍ സ്വന്തമാക്കി. ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ 200കോടി ക്ലബ്ബില്‍ വിക്രം ഇടം നേടിയിരുന്നു.

ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ വിക്രത്തിന് കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 35 കോടി ചിത്രം ഇതുവരെ കേരളത്തില്‍ നിന്നും നേടി. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡാണ് വിക്രം സ്വന്തമാക്കിയത്.

Content Highlight: Rolex ‘Sneak Peek from vikram is currently gaining attention on social media