ഇലക്ടറൽ ബോണ്ടിൽ എസ്.ബി.ഐയുടെ പങ്കെന്ത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇലക്ടറൽ ബോണ്ടിന്റെ ഇതുവരെയുള്ള എല്ലാ കണക്കുകളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സമയം നീട്ടി ചോദിക്കുകയാണ് എസ്.ബി.ഐ ചെയ്തത്. ആവശ്യം കോടതി തള്ളിയെന്ന് മാത്രമല്ല വിവരങ്ങൾ എത്രയും പെട്ടെന്ന് വെളിപ്പെടുത്താൻ എസ്.ബി.ഐക്ക് നിർദേശം നൽകുകയും ചെയ്തു. ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐക്ക് തിരിച്ചടി എന്ന തലക്കെട്ടോടയാണ് കേരളത്തിലടക്കം എല്ലാ മാധ്യമങ്ങളും വാർത്ത കൊടുത്തത്. എന്നാൽ രാജ്യത്തെ മറ്റൊരു ബാങ്കുകൾക്കുമില്ലാത്ത എന്ത് ബന്ധമാണ് ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐക്ക് ഉള്ളത്?

Content Highlight: Role of SBI in electoral bond