എഡിറ്റര്‍
എഡിറ്റര്‍
രോഹിത്ത് വെമൂലയുടെ ആത്മഹത്യ:സര്‍വ്വകലാശാല അധികൃതരെ വെള്ളപൂശി അനേഷണകമ്മീഷന്റെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 14th August 2017 6:33pm

ഹൈദ്രാബാദ്: രോഹിത്ത് വെമൂലയുടെ ആത്മഹത്യയില്‍ ഹൈദ്രബാദ് അധികൃതരെ കുറ്റവിമുക്തരാക്കി അനേഷണകമ്മീഷന്റെ റിപ്പോര്‍ട്ട്. ആത്മഹത്യക്ക് ആരും ഉത്തരവാദിയല്ലെന്നും. ആത്മഹത്യയിലേക്ക് നയിക്കാനുള്ള ഒരു തെളിവുമില്ലെന്നും അനേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്, സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ അപ്പാറാവുവിനോ മറ്റ് അധികൃതര്‍ക്കോ മരണത്തില്‍ നേരിട്ട് ഉത്തരവാദിത്വം ഇല്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

ജസ്റ്റീസ് അശോക് കുമാര്‍ രൂപന്‍വാല അദ്ധ്യക്ഷനായിട്ടുള്ള കമ്മീഷന്റെതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. അതേ സമയം കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കുന്നതിനായി പ്രത്യേക സമതി വേണമെന്നും കമ്മീഷന്‍ നിര്‍ദ്ദശിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ രണ്ടാംവര്‍ഷ ഗവേഷണവിദ്യാര്‍ഥിയായ രോഹിത് വെമുലയെ (28) സഹവിദ്യാര്‍ഥിയുടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.


Also Read ആശുപത്രിയില്‍ നിന്നും സിലിണ്ടര്‍ മോഷ്ടിച്ച് സ്വന്തം ക്ലിനിക്കിലേക്ക് കടത്തി; ഡോ. കഫീല്‍ ഖാനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (എ.എസ്.യു.) എന്ന ദളിത് വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനായ രോഹിതിനെയും ദൊന്ത പ്രശാന്ത്, വിജയ് കുമാര്‍, ശേഷു ചെമുദുഗുണ്ട, സുങ്കണ്ണ എന്നിവരെയും വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിന്ന് സസ്പെന്‍ഡ്ചെയ്തിരുന്നു.
മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ‘മുസാഫര്‍നഗര്‍ ബാക്കി ഹേ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എ.ബി.വി.പി.യുമായി കാമ്പസിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. സുശീല്‍ കുമാര്‍ എന്ന എ.ബി.വി.പി. നേതാവിനെ രോഹിതും കൂട്ടുകാരും ആക്രമിച്ചു എന്നായിരുന്നു പരാതി.


Dont miss it ‘യോഗിയെ വെള്ളപൂശാന്‍ ബി.ജെ.പി ഐ.ടി സെല്‍ കിണഞ്ഞ് ശ്രമിക്കുന്നു’; യോഗി പാവാടാ ക്യാംപെയ്‌നെ പൊളിച്ച് സഞ്ജിവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്


തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികളെയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ക്ലാസ് മുറി, ലൈബ്രറി എന്നിവയൊഴികെ കാമ്പസിലെ മറ്റിടങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നായിരുന്നു വിലക്ക്.
സെക്കന്തരാബാദ് എം.പി.യും കേന്ദ്ര തൊഴില്‍മന്ത്രിയുമായ ബണ്ടാരു ദത്താത്രേയയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പുറത്താക്കിയതെന്നാണ് ആരോപണമുയര്‍ന്നത്. വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി.യുടെയും ആര്‍.എസ്.എസ്സിന്റെയും പ്രാദേശിക നേതാക്കള്‍ വൈസ് ചാന്‍സലറുടെമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ടായിരുന്നു.

Advertisement