ഇന്ത്യന്‍ താരം രോഹിത് ശര്‍മ മലയാളി താരം സഞ്ജു സാംസണിനെക്കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചയാകുന്നത്. 2026 ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്നപ്പോള്‍ സഞ്ജു നേരിടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് രോഹിത് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിലസമയത്ത് ഒരു താരത്തിന്റെ മനോനില തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും ലോകകപ്പില്‍ അവസരങ്ങള്‍ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ താന്‍ തന്നെ നേരിട്ടിട്ടുണ്ടെന്നും രോഹിത് പറഞ്ഞു. 2026 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം രോഹിത് ഐ.സി.സി ഷോയില്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്.
‘ചില സമയത്ത് ഒരു താരത്തിന്റെ മനോനില എനിക്ക് മനസിലാക്കാന്‍ കഴിയും. ഇത്തരമൊരു ടൂര്‍ണമെന്റില്‍ ( ലോകകപ്പില്‍) അവസരങ്ങള്‍ ലഭിക്കാതെ കാത്തിരിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ ഞാന്‍ തന്നെ നേരിട്ടിട്ടുണ്ട്. അത്തരം സമയങ്ങളില്‍ ശ്രദ്ധ നഷ്ടപ്പെടുത്താതെ, ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവസരം ലഭിക്കാത്തതിന്റെ പേരില്‍ നിരാശപ്പെടാതിരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
അദ്ദേഹത്തിന്റെ (സഞ്ജുവിന്റെ) കാര്യത്തിലും എനിക്ക് അതുതന്നെയാണ് തോന്നിയത്. കാരണം, അദ്ദേഹം ഇന്ത്യയ്ക്കായി സ്ഥിരമായി കളിച്ചുകൊണ്ടിരിക്കെയായിരുന്നു ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതിനാല്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്, ഇത് ഒരു നീണ്ട ടൂര്‍ണമെന്റാണ്, മുമ്പ് പല അപ്രതീക്ഷിത കാര്യങ്ങളും നടന്നിട്ടുണ്ട്. എന്നിരുന്നാലും അവസരം തീര്‍ച്ചയായും വരുമെന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്.
അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി നിര്‍ണായകമായ മത്സരത്തില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു, അതില്‍ അദ്ദേഹം അസാധാരണമായ ഒരു ഇന്നിങ്‌സ് കളിച്ചു,’ രോഹിത് ശര്‍മ ഐ.സി.സിയില്‍ പറഞ്ഞ്.
അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ രോഹിത് ശര്‍മ 47 പന്തില്‍ 26 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതിന് പിന്നാലെ രോഹിത് ശര്‍മയെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നത്.രോഹിത് ശർമ്മ
സൂപ്പര്‍ താരം 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ച.
മാത്രമല്ല രോഹിത്തിന്റെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്ക് എത്തിയതടക്കമുള്ള കാര്യങ്ങള്‍ താരത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അനുമാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം 2026ലെ ലോകകപ്പ് ചാമ്പ്യനായിട്ടും സൂപ്പര്‍ താരം സഞ്ജു സാംസണിനെ ബി.സി.സി.ഐ തഴയുകയാണ്. ലോകകപ്പിന് ശേഷമുള്ള അയര്‍ലാന്‍ഡ് പരമ്പരയില്‍ റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള ഇംഗ്ലണ്ട് പരമ്പരയില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ സഞ്ജുവിന് നല്‍കിയത്. പരമ്പരയില്‍ വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയെങ്കിലും താരത്തിന് റണ്‍സ് നേടാന്‍ സാധിച്ചില്ല.
Rohit Sharma on Sanju Samson when he told him that an opportunity can come at any time.:
🎙️ “I can sometimes feel the pulse of the player. I have been myself in that place where, you know, when I’ve been in a tournament like this and my chances haven’t come, it’s important to… pic.twitter.com/6LyKuOQjfg