ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് പ്രോട്ടിയാസിനെ തകര്‍ത്ത് ബ്ലാക് ക്യാപ്‌സ് ആദ്യ കിരീടം ലക്ഷ്യമിട്ട് ഫൈനലിന് യോഗ്യതയുറപ്പിച്ചത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം 43 പന്ത് ശേഷിക്കെ ന്യൂസിലാന്‍ഡ് മറികടക്കുകയായിരുന്നു. 33 പന്തില്‍ സെഞ്ച്വറി നേടിയ ഫിന്‍ അലന്റെ വെടിക്കെട്ടിലാണ് ന്യൂസിലാന്‍ഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
Into the Final!
The fastest ICC Men’s T20 World Cup century ever from Finn Allen (100* off 33) leads the chase in Kolkata 🔥 #T20WorldCup | 📸 = ICC/Getty pic.twitter.com/TUfYc5k48u
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഒരിക്കല്‍പ്പോലും പരാജയമറിയാതെയാണ് സൗത്ത് ആഫ്രിക്ക സെമി ഫൈനലിന് ടിക്കറ്റെടുത്തത്. എന്നാല്‍ നോക്ക്ഔട്ടില്‍ സൗത്ത് ആഫ്രിക്ക ഒരിക്കല്‍ക്കൂടി പരാജയമായി മാറി.
സൗത്ത് ആഫ്രിക്ക പരാജയപ്പെട്ട് പുറത്തായതോടെ 2024ല്‍ രോഹിത് ശര്‍മ സ്ഥാപിച്ച ഐതിഹാസിക നേട്ടത്തിന് ഇത്തവണ ഇളക്കം തട്ടില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന നേട്ടമാണ് ഹിറ്റ്മാന്‍ അന്ന് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
രോഹിത് ശര്‍മ ലോകകിരീടവുമായി
2026 ലോകകപ്പില്‍ അപരാജിതരായി തുടര്‍ന്ന പ്രോട്ടിയാസ് സെമിയില്‍ പുറത്താവുകയും ഇന്ത്യയടക്കം ശേഷിച്ച മൂന്ന് ടീമുകളും ഇതിനോടകം പരാജയം രുചിച്ചു എന്നതുമാണ് രോഹിത്തിന്റെ റെക്കോഡ് സേഫായി തുടരാന്‍ കാരണമായത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായി തുടര്‍ന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ 8ല്‍ ഒറ്റ മത്സരം പോലും പരാജയപ്പെട്ടാതെയാണ് സെമി ഫൈനലിനിറങ്ങുന്നത്. അതേസമയം, ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഒരോ മത്സരം വീതം തോറ്റിരുന്നു.
അതേസമയം, ആദ്യ സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഏഴാം നമ്പറില്‍ കളത്തിലിറങ്ങിയ മാര്‍കോ യാന്‍സെന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക മോശമല്ലാത്ത സ്‌കോറിലെത്തിയത്.
What a sublime innings! 😎
Marco Jansen delivers a half-century of the highest quality under intense pressure in the Semi-Final! 💪🏏
30 പന്ത് നേരിട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 34 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസും 29 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 169ലെത്തി.
ന്യൂസിലാന്‍ഡിനായി രചിന്‍ രവീന്ദ്ര, മാറ്റ് ഹെന്‌റി, കോള്‍ മക്കോന്‍ചി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെര്‍ഗൂസണ്‍, ജിമ്മി നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കളി പിടിച്ചു. ടീം സീഫെര്‍ട്ടിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് 117 റണ്‍സ് സ്വന്തമാക്കിയിരുന്നു. പിന്നാലെയെത്തിയ രചിന്‍ രവീന്ദ്രയെ ഒപ്പം നിര്‍ത്തി അലന്‍ കിവികളെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content highlight: Rohit Sharma’s record of being the only captain to win the World Cup without losing a single match will not be broken in this World Cup.