കിവികള്‍ക്ക് എതിരെയും രോ – കോ വെടിക്കെട്ട് കാണാന്‍ സാധിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇരുവരും ഓസീസിന് എതിരെയും സൗത്ത് ആഫ്രിക്കക്ക് എതിരെയും നടത്തിയ ബാറ്റിങ് വിരുന്ന് ഒരു തവണ കൂടി കാണുക എന്ന ലക്ഷ്യത്തിലാണ് ആയിരക്കണക്കിനുള്ള ക്രിക്കറ്റ് പ്രേമികള്‍ സ്റ്റേഡിയത്തില്‍ ഇരച്ചെത്തുക.
രോഹിത് ശര്‍മ. Photo: BCCI/x.com
ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഏഷ്യന്‍ മണ്ണില്‍ 6000 ഏകദിന റണ്‍സ് എന്ന സൂപ്പര്‍ നേട്ടമാണ് ഹിറ്റ്മാന് സ്വന്തമാക്കാന്‍ സാധിക്കുക. ഇതിനായി താരത്തിന് വേണ്ടത് വെറും 31 റണ്‍സാണ്.
ബ്ലാക്ക് ക്യാപ്‌സിന് എതിരെ ഇന്ത്യയ്ക്ക് മൂന്ന് ഏകദിനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ 31 റണ്‍സ് എന്നത് രോഹിത്തിന് വലിയ വെല്ലുവിളിയായേക്കില്ല.
അതേസമയം, ജനുവരി 11 ന് പുറമെ 14, 18 എന്നീ തീയതികളിയാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍ നടക്കുക. ഒന്നാം ഏകദിനത്തില്‍ വഡോദരയാണ് വേദിയെങ്കില്‍ രാജ്കോട്ടും ഇന്‍ഡോറിലുമാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഇന്ത്യൻ ടീം. Photo: BCCI/x.com
പരമ്പരയ്ക്കായി നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍ നയിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ ഡെപ്യൂട്ടി ആയി തിരിച്ചെത്തിയിട്ടുണ്ട്.