പാകിസ്ഥാന്‍ വമ്പനെ വീഴ്ത്താന്‍ രോഹിത്; വേണ്ടത് ഇത്രമാത്രം...
Sports News
പാകിസ്ഥാന്‍ വമ്പനെ വീഴ്ത്താന്‍ രോഹിത്; വേണ്ടത് ഇത്രമാത്രം...
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th October 2025, 3:05 pm

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് കങ്കാരുപ്പട വിജയിച്ച് കയറിയത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേടിയിരിക്കുകയാണ് ഓസീസ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 264 റണ്‍സിന്റെ ടോട്ടലാണ് ആതിഥേയര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിയത്. എന്നാല്‍ 46.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി അരങ്ങേറിയ ശുഭ്മന്‍ ഗില്ലിന് ആദ്യ പരമ്പരയാണ് കൈവിട്ട് പോയിരിക്കുന്നതും. ഇനി പരമ്പരയിലെ അഭിമാന ജയത്തിന് വേണ്ടിയാണ് ഇന്ത്യ കളത്തിലിറങ്ങുക. നാളെയാണ് (ഒക്ടോബര്‍ 25) പരമ്പരയിലെ അവസാന മത്സരം.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ ഉയര്‍ത്തിയത് രോഹിത് ശര്‍മയായിരുന്നു. 97 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇനി പരമ്പരയില്‍ രോഹിത്തിന് ബാക്കിയുള്ളത് ഒരേയൊരു മത്സരം മാത്രമാണ്. ഓസീസിനെതിരെയുള്ള അവസാന മത്സരത്തില്‍ ഒരു സൂപ്പര്‍ റെക്കോഡും താരത്തിനെ കാത്തിരിക്കുന്നുണ്ട്.

അവസാന അങ്കത്തില്‍ ആറ് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, ഇന്നിങ്‌സ്, സിക്‌സര്‍

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 369 – 351

രോഹിത് ശര്‍മ (ഇന്ത്യ) – 267 – 346

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 294 – 331

സനത് ജയസൂര്യ (ശ്രീലങ്ക) – 433 – 370

അതേസമയം രോഹിത്തിന്റെ പ്രകടനത്തിന് പുറമെ ഇന്ത്യയ്ക്ക് തുണയായത് ശ്രേയസ് അയ്യരിന്റെ അര്‍ധ സെഞ്ച്വറിയാണ്. 77 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 61 റണ്‍സാണ് അയ്യരിന്റെ സമ്പാദ്യം. മാത്രമല്ല മൂന്നാം വിക്കറ്റില്‍ രോഹിത്തും അയ്യരും പടുത്തുയര്‍ത്തിയ 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

Content Highlight: Rohit Sharma Need 6 Sixes To Achieve Great Record In ODI