ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര നാളെയാണ് (ജനുവരി 11ന്) ആരംഭിക്കുന്നത്. വഡോധര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
മത്സരത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. അതിനായി രോഹിത്തിന് വെറും രണ്ട് സിക്‌സര്‍ മാത്രമാണ് ആവശ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 650 സിക്സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്സറെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. 648 സിക്സാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ഈ ചരിത്ര നാഴികക്കല്ലിലേക്കെത്താന്‍ രോഹിത് ശര്‍മക്ക് സാധിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍
രോഹിത് ശര്‍മ (ഇന്ത്യ) – 648
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 553
ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 476
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ 271 ഇന്നിങ്‌സില്‍ നിന്ന് 11516 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 355 സിക്‌സറുകളാണ് താരം ഏകദിനത്തില്‍ അടിച്ചെടുത്തത്.