ദൈവം വീഴും ഹിറ്റ്മാന്‍ വാഴും; വമ്പന്‍ റെക്കോഡിന് ത്രീ ലയണ്‍സിനെതിരെ വിജയം അനിവാര്യം!
Cricket
ദൈവം വീഴും ഹിറ്റ്മാന്‍ വാഴും; വമ്പന്‍ റെക്കോഡിന് ത്രീ ലയണ്‍സിനെതിരെ വിജയം അനിവാര്യം!
ശ്രീരാഗ് പാറക്കല്‍
Saturday, 18th July 2026, 8:14 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. മുന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും വിജയം നേടിയിരുന്നു. സീരീസ് ഡിസൈഡറില്‍ വിജയം മാത്ര ലക്ഷ്യം വെച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്.

മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. അതിന് സീരീസ് ഡിസൈഡറില്‍ വിജയിക്കുന്നതിന് രോഹിത്തിന് പുറമെ 12 റണ്‍സ് കൂടെ നേടണം. ഏകദിനത്തില്‍ വിജയിച്ച മത്സരത്തില്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

ഈ നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനുള്ള അവസരവും രോഹിത്തിനുണ്ട്. നിലവില്‍ സച്ചിന്‍ ഏകദിനത്തില്‍ വിജയിച്ച മത്സരങ്ങളില്‍ ഓപ്പണര്‍ എന്ന നിലയില്‍ 9414 റണ്‍സാണ് നേടിയത്. രോഹിത് നിലവില്‍ 9403 റണ്‍സാണ് ലിസ്റ്റില്‍ നേടിയത്.രോഹിത് ശര്‍മ

അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളിലും രോഹിത് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍സും രണ്ടാമത്തെ മത്സരത്തില്‍ 47 പന്തില്‍ 26 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിന് പിന്നാലെ 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതി മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും. പുറത്ത് വരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ബി.സി.സി.ഐ സെക്രട്ടറി പറഞ്ഞിരുന്നു.

Content Highlight: Rohit Sharma Need 12 Runs To Achieve Great Record In ODI As Opener

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ