ഇന്ത്യയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 3-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. അവസാന മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരം പരാജയപ്പെട്ടെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പോരാട്ടവീര്യമാണ് ഏറെ ശ്രദ്ധ നേടിയത്. മത്സരത്തില്‍ സെഞ്ച്വറി നേടിയായിരുന്നു രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ലോര്‍ഡ്‌സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും രോഹിത് കൈപ്പിടിയിലാക്കി. ഇന്ത്യയ്ക്കുവേണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായാണ് രോഹിത് മാറിയത്.
46 സെഞ്ച്വറികളാണ് ഇതുവരെ രോഹിത് ഓപ്പണറായി ഇന്ത്യക്ക് വേണ്ടി അടിച്ചെടുത്തത്. 45 സെഞ്ച്വറികള്‍ നേടിയ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്റെ മുന്നേറ്റം.
മത്സരത്തില്‍ രോഹിത്തിന് പുറമേ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ഗില്‍ 84 പന്തില്‍ നിന്നും 77 റണ്‍സാണ് അടിച്ചെടുത്തത്. പത്ത് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 60 പന്തുകളില്‍ നിന്നും നാല് ഫോറുകളും മൂന്ന് അടക്കം 74 റണ്‍സ് ആണ് വിരാട് നേടിയത്.
ഇംഗ്ലണ്ട് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത് സാം കറനാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ്. 135 പന്തില്‍ നിന്ന് 141 റണ്‍സാണ് താരം നേടിയത്. 18 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഓപ്പണര്‍ ജേക്കബ് ബേഥല്‍ 93 പന്തില്‍ 91 റണ്‍സ് നേടി മികവ് പുലര്‍ത്തി. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 192 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 14 റണ്‍സിന് പുറത്തായെങ്കിലും 48 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സ് നേടി മിന്നും പ്രകടനമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. മാത്രമല്ല ഒരുവശത്ത് 13 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 41 റണ്‍സ് നേടി ജോസ് ബട്ലറും തിളങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Rohit Sharma break Sachin Tendulker record in International cricket