ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഉയര്‍ത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്.
എന്നാല്‍ എല്‍.എസ്.ജിയുടെ കൂറ്റന്‍ ടോട്ടലിനെതിരെ ബാറ്റെടുത്ത മുംബൈക്കായി രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. മത്സരത്തില്‍ ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് പാട്ണര്‍ഷിപ്പ് 100 കടത്തിയത്. ഇതോടെ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന സഖ്യമാവാനും രോഹിത്തിനും റിക്കല്‍ടണിനും സാധിച്ചു.
ഇത് മൂന്നാം തവണയാണ് ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കടക്കുന്നത്. രണ്ട് തവണ മുംബൈക്ക് വേണ്ടി സെഞ്ച്വറി കൂട്ടുകെട്ട് നടത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അമ്പാട്ടി റായിഡു, പാര്‍ഥിവ് പട്ടേല്‍-ലെന്‍ഡി സിമണ്‍സ്, ഇഷാന്‍ കിഷന്‍-സൂര്യകുമാര്‍ യാദവ് എന്നിവരെ ഒരുമിച്ചാണ് രോഹിതും റിക്കല്‍ട്ടണും മറികടന്നത്.
അതേസമയം നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ പിന്‍ബലത്തിലാണ് ലഖ്‌നൗ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. 21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.