ഒറ്റ സിക്‌സില്‍ ഇംഗ്ലണ്ടിന്റെ ഭരണാധികാരി; പന്തിനെ വെട്ടി ഹിറ്റ്മാന്‍ തൂക്കിയത് വെടിച്ചില്ല് റെക്കോഡ്
Cricket
ഒറ്റ സിക്‌സില്‍ ഇംഗ്ലണ്ടിന്റെ ഭരണാധികാരി; പന്തിനെ വെട്ടി ഹിറ്റ്മാന്‍ തൂക്കിയത് വെടിച്ചില്ല് റെക്കോഡ്
ശ്രീരാഗ് പാറക്കല്‍
Thursday, 16th July 2026, 6:50 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് ഇന്ത്യ നേടിയത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സാണ് താരം നേടിയത്. ഗസ് ആറ്റ്കിന്‍സനാണ് ഗില്ലിനെ പുറത്താക്കിയത്.

നിലവില്‍ 28 പന്തില്‍ 21 റണ്‍സ് നേടിയ രോഹിത് ശര്‍മയും 20 പന്തില്‍ 23 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ സ്‌കോറിങ്. 12ാം ഓവറിലെ നാലാം പന്തില്‍ ഗസ് ആറ്റ്കിന്‍സണെയായിരുന്നു രോഹിത് സിക്‌സര്‍ പറത്തിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ ഇന്ത്യന്‍ താരമാകാനാണ് ഹിറ്റ്മാന്‍ രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം റിഷബ് പന്തിനെ മറികടന്നാണ് രോഹിത് മിന്നും നേട്ടത്തില്‍ ഒന്നാമനായത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം

രോഹിത് ശര്‍മ – 56

റിഷബ് പന്ത് – 55

യുവരാജ് സിങ് – 53

എം.എസ്. ധോണി – 52

ഹര്‍ദിക് പാണ്ഡ്യ – 43

സുരേഷ് റെയ്‌ന – 40രോഹിത് ശര്‍മ

അതേസമയം പ്ലെയിങ് ഇലവനില്‍ നിന്ന് സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ മാറ്റിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ മൂന്ന് പന്തില്‍ ഒരു റണ്‍സിനായിരുന്നു താരം പുറത്തായത്. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനമേറ്റത് ഇഷാന്‍ കിഷനാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹ്‌മൂദ്

Content Highlight: Rohit Sharma Achieve Most Sixes Against England In International Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ