ചരിത്രം തിരുത്താന്‍ ഹിറ്റ്മാന്‍; അഫ്രീദിയെ പടിയിറക്കാന്‍ വേണ്ടത് രണ്ടേ രണ്ട് സിക്‌സര്‍ മാത്രം...
Sports News
ചരിത്രം തിരുത്താന്‍ ഹിറ്റ്മാന്‍; അഫ്രീദിയെ പടിയിറക്കാന്‍ വേണ്ടത് രണ്ടേ രണ്ട് സിക്‌സര്‍ മാത്രം...
ശ്രീരാഗ് പാറക്കല്‍
Sunday, 18th January 2026, 12:51 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയും കിവികളും പരമ്പരയില്‍ 1 – 1 എന്ന നിലയിലാണ്. ഇന്ന് ഇന്‍ഡോറില്‍ നടക്കുന്ന മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്.

സീരീസ് ഡിസൈഡറിനായി ഇന്‍ഡോറില്‍ ഇറങ്ങുമ്പോള്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് താരത്തിന് മുന്നിലുള്ളത്.

രോഹിത് – Photo: Sports star.com

ഈ നേട്ടത്തില്‍ എത്താന്‍ രോഹിത്തിന് വെറും രണ്ട് സിക്സിന്റെ ദൂരം മാത്രമാണ്. നിലവില്‍ 49 സിക്സുകളാണ് കിവീസിനെതിരെ താരം നേടിയത്. ഈ നേട്ടത്തില്‍ പാക് താരം ഷാഹിദ് അഫ്രീദിയെ മറികടക്കാനും രോഹിത്തിവ് സാധിക്കും.

ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സിക്‌സ് നേടുന്ന താരം, ഇന്നിങ്‌സ്, സിക്‌സ്

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 35 – 50

രോഹിത് ശര്‍മ (ഇന്ത്യ) – 31 – 49

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 28 – 45

സനത് ജയസൂര്യ (ശ്രീലങ്ക) – 45 – 41

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 25 – 29

നേരത്തെ, സൗത്ത് ആഫ്രിക്കക്കയ്ക്ക് എതിരെയുള്ള പരമ്പരയില്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന പട്ടം ഹിറ്റ്മാന്‍ സ്വന്തമാക്കിയിരുന്നു. അന്നും ഒന്നാം സ്ഥാനം കൈവിടേണ്ടി വന്നത് അഫ്രീദിക്ക് തന്നെയായിരുന്നു.

അതേസമയം നിലവില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 50 റണ്‍സാണ് രോഹിത്തിന് നേടാനായത്. എന്നാല്‍ സീരീസ് ഡിസൈഡറില്‍ താരം തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.

Content Highlight: Rohit Sharm Need two more Sixes To Surpass Shahid Afridi In Super Record

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ