എഡിറ്റര്‍
എഡിറ്റര്‍
‘എന്തുവാടെ ഇതൊക്കെ’; ക്യാമറയ്ക്കു മുന്നില്‍ കൊച്ചു കുട്ടികളെപ്പോലെ രോഹിതും ജഡേജയും ഷമിയും; വീഡിയോ
എഡിറ്റര്‍
Sunday 26th November 2017 12:54pm

 

മുംബൈ: ഇന്ത്യാ ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമേ ജയമുറപ്പിച്ച് മുന്നേറുകയാണ് വിരാടും സംഘവും. ഒന്നാം ഇന്നിങ്‌സില്‍ ലങ്ക 205 റണ്‍സിനു പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ സംഘം 4 വിക്കറ്റിനു 426 എന്ന ശക്തമായ നിലയിലാണ്.


Also Read: എയര്‍ ക്രാഫ്റ്റിന്റെ ശരിയായ വില എന്ത്?; റാഫേല്‍ കരാറില്‍ മോദിയെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി


135 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയും 8 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. മൂന്നാം ദിനം പൂര്‍ണ്ണമായും ഇന്ത്യയുടെ കൈയ്യില്‍ ആയപ്പോള്‍ സോഷ്യല്‍മീഡിയില്‍ ഹിറ്റായിരിക്കുന്നത് കളിക്ക് മുന്നിലുള്ള ഗ്രൗണ്ടിലെ ദൃശ്യങ്ങളാണ്.

മത്സരത്തിന്റെ ആദ്യ ദിവസത്തിലെന്നപോലെ ഹെലിക്യാമുമായായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഇന്നിങ്‌സ്. രോഹിത് ശര്‍യും രവീന്ദ്ര ജഡേജയും ക്യമാറ നോക്കി ആക്ഷനുകളുമായി ഗ്രൗണ്ടില്‍ നിന്നപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഷമിയാകട്ടെ ലെന്‍സിനടുത്തേക്ക് പന്തുമായെത്തുകയായിരുന്നു.


Dont Miss: ‘കളിക്കാന്‍ വരട്ടെ’; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ


ലെന്‍സിനു അഭിമുഖമായി പന്ത് പിടിച്ച താരം ഒടുവില്‍ തന്റെ മുഖവും കൃത്യമായ ക്യാറയ്ക്കഭിമുഖമായി നല്‍കിയാണ് കളം വിട്ടത്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement