ഇംഗ്ലണ്ടിനെതിരായ സീരീസ് ഡിസൈഡറില്‍ തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് സൂപ്പര്‍ താരം രോഹിത് ശര്‍മ. നേരിട്ട 84ാം പന്തില്‍ ഫോര്‍ നേടിയാണ് രോഹിത് ലോര്‍ഡ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. 11 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് തന്റെ 34ാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. ലോര്‍ഡ്‌സില്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഒരു സന്ദര്‍ശകന്‍ എന്ന നിലയില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് രോഹിത്. വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സിന്റെ മികച്ച റണ്‍സാണ് നേടിയത്.
നിലവില്‍ മറുപിടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 84 പന്തില്‍ 77 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ക്രീസിലുള്ളത് സൂപ്പര്‍ താരം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ്. 98 പന്തില്‍ 117 റണ്‍സാണ് രോഹിത് നേടിയത്. വിരാട് 22 പന്തില്‍ 26 റണ്‍സും നേടി.
അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയ രോഹിത് മൂന്നാം മത്സരത്തില്‍ മികച്ച തിരിച്ചുവരവാണ് പ്രകടമാക്കുന്നത്.
മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് 135 പന്തില്‍ നിന്ന് 141 റണ്‍സാണ് താരം നേടിയത്. 18 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപൊളിച്ചാണ് ഡക്കറ്റ് ലോര്‍ഡ്‌സില്‍ വമ്പന്‍ സ്‌കോര്‍ നേടിയത്.
ഓപ്പണര്‍ ജേക്കബ് ബേഥല്‍ 93 പന്തില്‍ 91 റണ്‍സ് നേടി മികവ് പുലര്‍ത്തി. 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 192 റണ്‍സായിരുന്നു ആദ്യ വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 14 റണ്‍സിന് പുറത്തായെങ്കിലും 48 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സ് നേടി മിന്നും പ്രകടനമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. മാത്രമല്ല ഒരുവശത്ത് 13 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടി ജോസ് ബട്‌ലറും തിളങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രിന്‍സ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ബോള്‍ എറിഞ്ഞ എല്ലാവരേയും ഇംഗ്ലണ്ട് താരങ്ങള്‍ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്നു.
Content highlight: Rohit is the first Indian player to score an ODI century at Lord’s