എഡിറ്റര്‍
എഡിറ്റര്‍
‘ലോകം അറിയണം: 13ദിവസം മുമ്പ് അവര്‍ എന്നെ ബലാത്സംഗം ചെയ്തത്: റോഹിംഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
എഡിറ്റര്‍
Sunday 1st October 2017 9:00am

മ്യാന്‍മര്‍: റോഹിംഗ്യന്‍ യുവതികളോട് മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്തി 20കാരിയായ ആയിഷ ബീഗം. താന്‍ നേരിട്ടത് ലോകം അറിയണമെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സൈനികരില്‍ നിന്നുനേരിട്ട പീഡനം വിവരിക്കുന്നത്.

’13 ദിവസം മുമ്പ് ഞാന്‍ ബലാത്സംഗത്തിന് ഇരയായി’ അവര്‍ പറയുന്നു.

താനും നാല് ഭര്‍തൃ സഹോദരിമാരും മ്യാന്മറിലെ താമി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് അത്താഴം കഴിക്കുകയായിരുന്നു. ഈ സമയത്താണ് മ്യാന്‍മര്‍ സൈന്യം ഗ്രാം ആക്രമിച്ചത്. പട്ടാളക്കാര്‍ തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്ത്രീകളെ പിടിച്ച് മുറിയിലേക്കു കയറ്റി.

തന്റെ കയ്യിലുണ്ടായിരുന്ന കുട്ടിയെ അവര്‍ ഫുട്‌ബോള്‍ പോലെ തട്ടിക്കളഞ്ഞെന്നാണ് ആയിഷ പറയുന്നത്.

പിന്നീട് സ്ത്രീകളെ നഗ്നരാക്കി. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി തങ്ങളെ ബലാത്സംഗം ചെയ്‌തെന്നും അവര്‍ പറയുന്നു.


Also Read:‘ഞങ്ങള്‍ക്കു ബുള്ളറ്റ് ട്രെയിന്‍വേണ്ട; ആ പണംകൊണ്ട് റെയില്‍വേ സുരക്ഷിതമാക്കൂ’ മോദിക്ക് 17കാരിയുടെ ഹര്‍ജി


12ഓളം പട്ടാളക്കാര്‍ മണിക്കൂറുകളോളം തന്നെ പീഡിപ്പിച്ചെന്നാണ് ആയിഷ പറയുന്നത്.

‘അവര്‍ക്ക് എന്നെ കൊല്ലാമായിരുന്നില്ലേ എന്നാണ് എനിക്കു തോന്നുന്നത്. എന്റെ കുട്ടി മരിച്ചുപോയോ എന്നു ഞാന്‍ ഭയന്നു.’ അവര്‍ പറയുന്നു.

ഭര്‍ത്താവിന്റെയും സഹോദരങ്ങളുടെയും മാതാവിന്റെ സാന്നിധ്യത്തിലായിരുന്നു ആയിഷ താന്‍ നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയത്.

മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യവെ തനിക്കൊപ്പം ബലാത്സംഗത്തിന് ഇരയായ രണ്ടു ഭര്‍തൃസഹോദരിമാരും മരിച്ചു. ‘അവര്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അവര്‍ മരണപ്പെട്ടു.’ ആയിഷ പറയുന്നു.

Advertisement