ടൈംസ് സ്‌ക്വയറില്‍ റോക്കട്രി ദി നമ്പി ഇഫക്ട്; മാധവനൊപ്പം ട്രെയ്‌ലര്‍ കണ്ട് നമ്പി നാരായണന്‍
Film News
ടൈംസ് സ്‌ക്വയറില്‍ റോക്കട്രി ദി നമ്പി ഇഫക്ട്; മാധവനൊപ്പം ട്രെയ്‌ലര്‍ കണ്ട് നമ്പി നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th June 2022, 5:44 pm

നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആയ ന്യൂ യോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ലോഞ്ച് ചെയ്തു. നമ്പി നാരായണന്റേയും മാധവന്റേയും സാന്നിധ്യത്തിലാണ് ടൈംസ് സ്‌ക്വയറില്‍ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്.

മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. ആര്‍. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആര്‍ മാധവന്റെ റോക്കട്രി ദി നമ്പി ഇഫക്റ്റ് കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നു.

മലയാളിയായ ഡോ. വര്‍ഗീസ് മൂലനും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ 2021 ഏപ്രിലില്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്ന റോക്കട്രിയില്‍ സിമ്രാനാണ് നായിക. ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റന്‍, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

View this post on Instagram

A post shared by R. Madhavan (@actormaddy)

വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്‌മെന്റ്‌സും നിര്‍മാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളില്‍ എത്തും.

Content Highlight: Rocketry The Nambi Effect has been launched in Times Square, New York, the world’s largest billboard