റോബിന്‍ ബസ് നിരത്തിലോടുമ്പോള്‍ പ്രശ്‌നമാര്‍ക്ക്?
ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരു ലക്ഷത്തോളം രൂപയാണ് റോബിന് ബസിന് പിഴയും ടാക്‌സുമായി അടക്കേണ്ടി വന്നത്. നിയമവിധേയമായി സര്വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിന് നേര്ക്ക് കെ.എസ്.ആര്.ടി.സിയും എം.വി.ഡിയും സര്ക്കാരും തിരിയുന്നുവെന്ന് കാട്ടി വിവിധയിടങ്ങൡ നിന്ന് ബസിനും ബസുടമയ്ക്കും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. കേരളത്തിലെ എം.വി.ഡിയും നിലവില് തമിഴ്‌നാട് എം.വി.ഡിയും ബസ് തടയുകയും പിഴ ചുമത്തുകയും ചെയ്യുന്നത് അനുവദിച്ച പെര്മിറ്റില് നിന്ന് വിപരീതമായി സര്വീസ് നടത്തിയതിനാലാണ്.