വാനോളം ആവേശവും ആരവങ്ങളും നിറച്ച് ഐ.പി.എൽ 2026 സീസൺ വിടവാങ്ങിയിരിക്കുകയാണ്. 17 വർഷങ്ങളോളം കപ്പൊന്നുമില്ലാതിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കപ്പ് നിലനിർത്തി പുതുചരിത്രം കുറിച്ചിട്ടുണ്ട്.
റോബിൻ ഉത്തപ്പ.
ഇപ്പോൾ ഐ.പി.എൽ 2026ലെ അൺക്യാപ്പ്ഡ് തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഓപ്പണറായി രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയെത്തുമ്പോൾ താരത്തിന്റെ ടീമിൽ ഏറ്റവും സർപ്രൈസിങ് ഉൾപ്പെടുത്തലുമുണ്ട്.
ക്യാപ്റ്റനായി മുൻ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ്.ധോണിയാണിത്. ഇത്തവണത്തെ സീസണിൽ ഒരു മത്സരം പോലും കളിക്കാത്ത ധോണിയെ ടീമിന്റെ ക്യാപ്റ്റനായാണ് ഉത്തപ്പ ഉൾപ്പെടുത്തിയത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിക്കറ്റ് കീപ്പറുടെ ഈ തെരഞ്ഞെടുപ്പ്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
ഐ.പി.എൽ 2026ൽ 776 റൺസെടുത്ത് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവിനൊപ്പം തന്നെ പഞ്ചാബ് ഓപ്പണറായ പ്രിയാൻഷ് ആര്യയെയും ഒരു ഓപ്ഷനായി ഉത്തപ്പ കാണുന്നുണ്ട്. ടീമിലെ രണ്ടാം ഓപ്പണറായി എത്തുന്നത് മറ്റൊരു താരമായ പ്രഭ്സിമ്രാൻ സിങ്ങാണ്. ആര്യയ്ക്ക് 364 റൺസും പ്രഭ്സിമ്രാന് 500 റൺസുമാണുള്ളത്.
മൂന്നാം നമ്പറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പർ ആംഗ്രിഷ് രഘുവംശിയും നാലാം നമ്പറിൽ മുംബൈ ഇന്ത്യൻസ് താരം നമൻ ധിറുമാണ്. രഘുവംശി 422 റൺസെടുത്തപ്പോൾ നമൻ 318 റൺസും സ്കോർ ചെയ്തു.
അഞ്ചാമനായാണ് എം.എസ് ധോണിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തതായി സി.എസ്.കെയുടെ യുവതാരം പ്രശാന്ത് വീറും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹർഷ് ദുബെയുമാണ്. പ്രശാന്ത് 90 റൺസ് നേടിയപ്പോൾ ദുബെ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
എം.എസ് ധോണി.
പേസർമാരായി ഹൈദരാബാദിന്റെ സാകിബ് ഹുസൈനും പ്രഫുൽ ഹിംഗെയും എത്തുന്നുണ്ട്. ഇരുവരും ചേർന്ന് 29 വിക്കറ്റുകളാണ് നേടിയത്. ഹൈദരാബാദിനെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ ഈ ജോഡി നിർണായകമായിരുന്നു. അടുത്ത രണ്ട് സ്ഥാനങ്ങളിലേക്ക് ലഖ്‌നൗ സൂപ്പർ ജയൻസ്റ്റിന്റെ പ്രിൻസ് യാദവും ദിഗ്‌വേഷ് രാഥിയും എത്തുന്നു. പ്രിൻസ് 16 വിക്കറ്റെടുത്തപ്പോൾ ദിഗ്‌വേഷ് അഞ്ച് വിക്കറ്റുകൾ മാത്രമാണ് എടുത്തത്.
അശുതോഷ് ശർമ
ഉത്തപ്പ തന്റെ ഇലവനിൽ ഒരു ഇംപാക്ട് പ്ലെയറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദൽഹി ക്യാപിറ്റൽസ് താരം അശുതോഷ് ശർമയാണ് ഈ റോളിലെത്തുന്നത്. താരം എട്ട് മത്സരങ്ങളിൽ 182 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.