ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 8:44am

കൊച്ചി: പറവൂരില്‍ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം.

ALSO READ: സമരം തുടര്‍ന്ന് കെജ്‌രിവാളും സംഘവും; രാജ് നിവാസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി

തൃക്കപുരം ക്ഷേത്രത്തില്‍നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും മോഷ്ടിക്കപ്പെട്ടു. ശ്രീനാരായണ ക്ഷേത്രത്തില്‍നിന്ന് 20 പവന്‍ സ്വര്‍ണവും കാണിക്കവഞ്ചിയും കവര്‍ന്നു. ക്ഷേത്രവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്.

മോഷണം നടന്ന ക്ഷേത്രങ്ങളില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

WATCH THIS VIDEO:

Advertisement