എന്തിന് സുരേഷ് ഗോപി പാപ്പന്‍ ചെയ്യണമെന്ന് പറയുന്നതിന് മുമ്പ് ഞാനൊരു ചോദ്യം ചോദിച്ചു, ആ ചോദ്യത്തില്‍ അദ്ദേഹം ഓകെ പറഞ്ഞു: ആര്‍.ജെ ഷാന്‍
Film News
എന്തിന് സുരേഷ് ഗോപി പാപ്പന്‍ ചെയ്യണമെന്ന് പറയുന്നതിന് മുമ്പ് ഞാനൊരു ചോദ്യം ചോദിച്ചു, ആ ചോദ്യത്തില്‍ അദ്ദേഹം ഓകെ പറഞ്ഞു: ആര്‍.ജെ ഷാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 7:37 pm

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്ത് വന്ന സിനിമയാണ് പാപ്പന്‍. ആര്‍.ജെ. ഷാനിന്റെ തിരക്കഥയില്‍ വന്ന ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിന് സുരേഷ് ഗോപി യെസ് പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍.ജെ. ഷാന്‍.

‘നൈല ഉഷ മരിക്കുന്ന രാത്രിയെ പറ്റിയാണ് സുരേഷേട്ടനോട് ആദ്യം പറഞ്ഞുകൊടുത്തത്. എബ്രഹാമിനെ ഇന്നത്തെ എബ്രഹാമാക്കി തീര്‍ത്ത ആ രാത്രിയാണ് ഞാന്‍ ബാക്ക് സ്റ്റോറിയായി പറഞ്ഞുകൊടുത്തത്. എന്തിന് സുരേഷ് ഗോപി ഇത് ചെയ്യണമെന്നതിന് മുമ്പ് മറ്റൊരു കാര്യം സുരേഷേട്ടനോട് പറഞ്ഞു. ഒരു കാലത്തെ ഫയര്‍ബ്രാന്റായിട്ടുള്ള പൊലീസുകാരന്റെ അറുപതുകള്‍ എങ്ങനെയാവുമെന്ന് സുരേഷേട്ടനല്ലാതെ വേറാര് കാണിക്കുമെന്ന് ഞാന്‍ ചോദിച്ചു. അതിലാണ് അദ്ദേഹം ഓകെ പറഞ്ഞത്,’ ഷാന്‍ പറഞ്ഞു.

‘പാപ്പനിലെ ബ്രില്ല്യന്‍സെല്ലാം ജോഷി സാറിന്റേതായിരുന്നു. ഈ സ്‌ക്രിപ്റ്റിലുള്ള ഓരോ എലമെന്റും ജോഷി സാര്‍ കണ്‍സീവ് ചെയ്തത് പോലെ ഒരാള്‍ക്കും പറ്റില്ല. ഞാനും ജോഷി സാറും സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നോട് ഇങ്ങോട്ട് പറഞ്ഞുതരും, എടോ തനിക്കറിയില്ലേ, അതില്‍ ഇങ്ങനെയൊക്കെയുണ്ടെന്ന്. അതുണ്ട്, ഞാന്‍ സാറിനോട് പറഞ്ഞില്ലന്നേയുള്ളൂ എന്ന് ഞാന്‍ പറയും. അപ്പോള്‍ സാര്‍ ഒരു ചിരി ചിരിക്കും.

പാപ്പനിലെ ആദ്യത്തെ സീന്‍ ക്ലൈമാക്‌സുമായി കണക്റ്റ് ചെയ്യുന്നതാണ് എന്ന് മനസിലാവുന്നിടത്താണ് സിനിമയുടെ റിവേഴ്‌സ് സ്‌ക്രീന്‍ പ്ലേ സംഭവിക്കുന്നത്. അതൊരു വൃത്തമാണ്. നമ്മള്‍ തല തിരിച്ച് എഴുതുകയല്ല. ഇതൊക്കെ അറിയാതെ സംഭവിക്കുന്നതാണ്. ജോഷി സാറിന്റെ മനസില്‍ ഇതെല്ലാമുണ്ട്. അദ്ദേഹം റിവേഴ്‌സ് സ്‌ക്രീന്‍ പ്ലേ എന്നൊരു ടെര്‍മിനോളജി വെച്ചിട്ടല്ല ഇതിനെ കണ്‍സീവ് ചെയ്യുന്നത്. ഓഡിയന്‍സും ഇത് മനസിലാക്കുമ്പോഴാണ് ഞങ്ങള്‍ക്കും സന്തോഷമാകുന്നത്,’ ഷാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: RJ Shan is sharing the experience of Suresh Gopi saying yes to the film pappan