കറുപ്പിലെ അഭിനയത്തിന് ഇന്ദ്രന്‍സേട്ടന് ഒരു നാഷണല്‍ അവാര്‍ഡ് കൂടെ കിട്ടിയാല്‍ സന്തോഷം: ആര്‍.ജെ ബാലാജി
Indian Cinema
കറുപ്പിലെ അഭിനയത്തിന് ഇന്ദ്രന്‍സേട്ടന് ഒരു നാഷണല്‍ അവാര്‍ഡ് കൂടെ കിട്ടിയാല്‍ സന്തോഷം: ആര്‍.ജെ ബാലാജി
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 12th May 2026, 10:18 pm

രാഷ്ട്രീയ പ്രവേശനത്തോടെ വിജയ് സിനിമയില്‍ നിന്നും കളം വിട്ടതിന് പിന്നാലെ തമിഴ് സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന കറുപ്പ്. മെയ് 14ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്. തമിഴില്‍ വിജയ് ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് സൂര്യക്ക് സ്ഥാനകയറ്റം ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

മാസ് ആക്ഷന്‍ ഴോണറിലൊരുക്കുന്ന ചിത്രം വര്‍ഷങ്ങളായുള്ള താരത്തിന്റെ ഹിറ്റ് വരള്‍ച്ച ചിത്രത്തിലൂടെ അവസാനിപ്പിക്കാനുകുമെന്നാണ് കേരളത്തിലെ സൂര്യ ആരാധകരും വിലയിരുത്തുന്നത്. ഇപ്പോഴിതാ കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവെ ചിത്രത്തില്‍ വേഷമിട്ട മലയാളി നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കറുപ്പ്. Photo: District

 

‘ചിത്രത്തില്‍ കേരളവുമായുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഞങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കറുപ്പില്‍ ഇന്ദ്രന്‍സ് സാറിനെ അഭിനയിക്കാനായി ലഭിച്ചത് അനുഗ്രഹമായാണ് കാണുന്നത്. അവസാന സമയത്താണ് ഇന്ദ്രന്‍സ് സാര്‍ ചിത്രത്തിലേക്കെത്തുന്നത്. അദ്ദേഹം ഒരു ലെജന്‍ഡറി ആക്ടറാണ് മാത്രമല്ല കറുപ്പിന് ഒരു ഗിഫ്റ്റായിട്ടാണ് അദ്ദേഹത്തെ ലഭിച്ചത്. ഈ പ്രായത്തിലും അദ്ദേഹം വളരെ വലിയ ആവേശമാണ് കാണിക്കുന്നത്.

ചിത്രത്തിനായി രാവിലെ ആറ് മണിമുതല്‍ പുലര്‍ച്ചെ 2 മണി വരെ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിലെ പ്രകടനത്താനായി അദ്ദേഹത്തിന് മറ്റൊരു ദേശീയ അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂ,’ ആര്‍.ജെ.ബാലാജി പറഞ്ഞു.

ഇന്ദ്രന്‍സ് . Photo: The Indian Express

കഴിഞ്ഞ ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നു കറുപ്പ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും റിലീസ് വൈകുകയും തമിഴ്‌നാട് തെരഞ്ഞെടുപ്പിന് ശേഷം തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കറുപ്പിന് പുറമെ വിശ്വനാഥന്‍ ആന്റ് സണ്‍സും, മലയാളി സംവിധായകനായ ജിത്തു മാധവനൊപ്പമുള്ള സൂര്യ 47ഉം സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.

Content Highlight: RJ balaji talks about Indrans’s performance in Karupu movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.