സര്‍വ്വം മായ എന്ന ഒറ്റ സിനിമയിലൂടെ ജനപ്രീതി നേടിയ നടിയാണ് റിയ ഷിബു. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തിയ സര്‍വ്വം മായ തിയേറ്റര്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചയായിരുന്നു.
സര്‍വ്വം മായ എന്ന ഒറ്റ സിനിമയിലൂടെ ജനപ്രീതി നേടിയ നടിയാണ് റിയ ഷിബു. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തിയ സര്‍വ്വം മായ തിയേറ്റര്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും ചര്‍ച്ചയായിരുന്നു.
സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദു എന്ന കഥാപാത്രത്തോടൊപ്പം മലയാളികള്‍ ഏറ്റെടുത്ത കഥാപാത്രമായിരുന്നു റിയ ഷിബു അവതരിപ്പിച്ച ഡെലൂലു. ഫീല്‍ഗുഡ് സിനിമയിലെ ക്യൂട്ട് പ്രേതമായെത്തിയ റിയയെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സ്വീകരിച്ചു. നിര്‍മാതാവ് ഷിബു തമീന്‍സിന്റെ മകള്‍ കൂടിയായ റിയ വിക്രം നായകനായ വീര ധീര സൂരന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് വീട്ടില്‍ ആരോടെങ്കിലും ഉപദേശം ചോദിക്കാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. വീട്ടില്‍ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ടതുകൊണ്ട് എന്ത് ഉപദേശം വേണമെങ്കിലും ആരോടു വേണമെങ്കിലും ചോദിക്കാമെന്ന് റിയ പറയുന്നു.
‘അഭിനയത്തെപ്പറ്റി ഇക്കയോട് ചോദിക്കാം. പ്രൊഡക്ഷന്‍ മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എന്ത് ഉപദേശം വേണമെങ്കിലും പപ്പയോടു ചോദിക്കാം. ഞാന്‍ കുറേ ഓവര്‍ തിങ്ക് ചെയ്യുന്നയാളാണ്. അതുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ പപ്പയുടെ ഉപദേശങ്ങള്‍ എന്നെ ഹെല്‍പ് ചെയ്യാറുണ്ട്.
പ്രൊഡക്ഷന്‍ കമ്പനിയുടെ ഫിനാന്‍സ് കാര്യങ്ങളൊക്കെ നോക്കുന്നത് ഉമ്മ മുംതാസാണ്. ഇക്ക ഹൃദു ഹാരൂണിന് ചെറുപ്പം മുതലേ ആക്ടര്‍ ആകാനായിരുന്നു ആഗ്രഹം. എന്താവണം എന്ന് ആരു ചോദിച്ചാലും ആക്ടര്‍ എന്നു മാത്രമേ ഇക്ക പറയാറുണ്ടായിരുന്നുള്ളൂ. ഒരു പടം കണ്ടുകഴിഞ്ഞാല്‍ അതിലെ ഡയലോഗൊക്കെ എന്റയടുത്ത് വന്ന് പ്രാക്ടീസ് ചെയ്യുമായിരുന്നു,’ റിയ പറഞ്ഞു.

തന്റെ ഇന്‍സ്റ്റഗ്രാം ട്രാന്‍സിഷന്‍ വിഡിയോകളെ കുറിച്ചും റിയ സംസാരിച്ചു. ആ എഡിറ്റിങ് താന്‍ വളരെ പാഷനേറ്റായിട്ട് ചെയ്യുന്നതാണെന്നും എല്ലാം എഡിറ്റിങ് ആപ്പ് വച്ച് സ്വയം ഓരോന്ന് മനസിലാക്കി പഠിച്ചതാണെന്നും നടി പറഞ്ഞു. മനസ്സില്‍ ഒരു ഐഡിയ ഉണ്ടെങ്കില്‍ അത് കൊണ്ടുവരാന്‍ വേണ്ടി നമ്മള്‍ എന്തും പഠിക്കുമെന്നും എഡിറ്റിങ്ങും ഡയറക്ഷനും എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഈ വിഡിയോ ക്രിയേഷന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും റിയ കൂട്ടിച്ചേര്‍ത്തു.
അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന അതിരടിയാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. സിനിമയില്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്. വിനീത് ശ്രീനിവാസന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Riya Shibu about her family