ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും പുതുമുഖങ്ങള്‍, പന്ത് തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
India vs England
ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും പുതുമുഖങ്ങള്‍, പന്ത് തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th February 2021, 10:01 pm

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും ആദ്യമായി ദേശീയ ടീമിലെത്തി.

രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാടിയ ആണ് ടീമിലെത്തിയ മറ്റൊരു പുതുമുഖ താരം. ആസ്‌ട്രേലിയയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ ഇല്ലാതിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി.

ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി. ഓസീസ് പര്യടനത്തില്‍ അരങ്ങേറിയ നടരാജനും ടീമിലുണ്ട്.

ടീം– വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഇഷന്‍ കിഷന്‍, യുസ് വേന്ദ്ര ചാഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാടിയ, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ ഠാക്കൂര്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pant returns, maiden call-ups for Kishan, Surya as India name T20 squad