മലയാളത്തിന്റെ ദേശവും പരദേശവും : സാഹിത്യ സെമിനാര്‍ ഇന്ന്
Pravasi
മലയാളത്തിന്റെ ദേശവും പരദേശവും : സാഹിത്യ സെമിനാര്‍ ഇന്ന്
ന്യൂസ് ഡെസ്‌ക്
Saturday, 9th November 2013, 10:49 am

[]അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിളുടനീളം നടത്തുന്ന “ശ്രേഷ്ഠം മലയാളം  മാതൃഭാഷാ പഠനകാല”ത്തിന്റെയും നവംബര്‍ 15 ന് നടക്കും.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന സോണ്‍  സാഹിത്യോത്സവിന്റെയും  ഭാഗമായി   “മലയാളത്തിന്റെ ദേശവും പരദേശവും” എന്ന തലവാചകത്തില്‍ ആര്‍ എസ് സീ അബുദാബി സോണ്‍  സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാര്‍  അനില്‍ കുമാര്‍ എ. വി ( അസി. എഡിറ്റര്‍ ദേശാഭിമാനി ) ഉത്ഘാടനം ചെയ്യും

ഇന്ന് രാത്രി ഏഴു മണിക്ക് മദിന സായിദ് ലുലു  പാര്‍ടി  ഹാളില്‍ നടക്കുന്ന പരിപാടിയ്ല്‍ ലുലു കെ എം അബ്ബാസ് ( എഡിറ്റര്‍ ഇന് ചാര്‍ജ് , സിറാജ് ) മോഡറെറ്റവര്‍ ആവും.

എല്‍വിസ് ചുമ്മാര്‍ ( ഇന്ത്യന്‍ മീഡിയ ഫോറം , യുഎഇ ) അബ്ദുല്‍ സമദ് ( ഇന്ത്യന്‍ മീഡിയ അബുദാബി ) അബ്ദുള്‍ വഹാബ് ( ഐ എസ് സീ ) എം പി എം അബ്ദുല്‍ റഷീദ് ( ഐ ഐ സി , അബുദാബി ) , സുനീര്‍ ( കെ എസ സീ ) , അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം( ഐ ഐ സി സി ) ,

ഷിബു വര്‍ഗീസ് ( അബുദാബി മലയാളി സമാജം ) , ഗംഗദരന്‍ ടി പി ( മാതൃഭൂമി ),  ഹമീദ് പരപ്പ ( ഐ സി എഫ് അബുദാബി ), ഐ പ്പ്  വല്ലിക്കാട് ( മാതൃഭൂമി ന്യൂസ് ), മുനീര്‍  പാണ്ട്യാല ( സിറാജ് ന്യൂസ് ) , ബാബു (വടകര എന്‍  ആര്‍ ഐ ) , ജയപാല്‍ ( മലയാളി സമാജം ) , അബ്ദുള്‍ റഹിമാന്‍ ( ഇ പത്രം ),

അജിണ്‍ (അമൃത ടി വി ), അശ്വിന്‍ ( റിപ്പോര്‍ട്ടര്‍ ടി വി ) തുടങ്ങിയ കലാ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍  പങ്കെടുക്കുന്ന പരിപാടിയില്‍ . ആര്‍  എസ് സീ ഗള്‍ഫ് കൌണ്‍സില്‍ കെയര്‍ ആന്‍ഡ് ഷെയര്‍  കണ്‍വീനര്‍  റസാഖ്  മാറഞ്ചേരി വിഷയം അവതരിപിച്ചു സംസാരിക്കും.

കേരള പിറവി ദിനത്തില്‍ ഗള്‍ഫിലെ 500 കേന്ദ്രങ്ങളില്‍  “പള്ളികൂടം”” നടത്തിയാണ് പഠനകാലം ആരംഭിച്ചത്.

മലയാള ഭാഷയുടെ  അറിവും മഹത്വവും പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠന കാലം സംഘടിപ്പിച്ചിട്ടുള്ളത്.ഫ ാത്തിമ ഗ്രൂപ്പ് എം ഡി ഇ പി മജീദ് ഹാജി യും ചടങ്ങില്‍ സംബന്ധിക്കും