എഡിറ്റര്‍
എഡിറ്റര്‍
രിസാല സ്റ്റഡി സര്‍ക്കിള്‍ ഇഫ്താര്‍ സംഗമം
എഡിറ്റര്‍
Wednesday 15th August 2012 12:38pm

ദോഹ: പ്രലോഭനങ്ങളെ അതിജയിക്കണം എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലെ 500 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഉണര്‍ത്തു സമ്മേളനങ്ങളുടെ ഭാഗമായി ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി.

Ads By Google

ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ അബൂഹാമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ വെച്ച് നടന്ന സംഗമം ഖത്തര്‍ റെഡ് ക്രസെന്റ് പ്രതിനിധി ആദില്‍ അല്‍ ബാകിര്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ എസ്.വൈസ്.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞബ്ദുല്ല കടമേരി, കടവത്തൂര്‍ അബ്ദുല്ല മുസലിയാര്‍, ജമാല്‍ അസ്ഹരി, ഉമര്‍ കുണ്ട്‌തോട്‌, മഹ്ബൂബ് മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement