പ്രവാസി രിസാല സായാഹ്‌ന ഒത്തു ചേരല്‍
Pravasi
പ്രവാസി രിസാല സായാഹ്‌ന ഒത്തു ചേരല്‍
ന്യൂസ് ഡെസ്‌ക്
Monday, 22nd July 2013, 3:26 pm

[]കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ മുഖ പത്രമായ പ്രവാസി രിസാലയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ കുവൈത്ത് സിറ്റിയിലെ രിസാല ഭവനില്‍ ഒത്തു ചേര്‍ന്നു. []

ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത സിറ്റി സോണിനും അബ്ബാസിയ യൂണിറ്റിനും ഉപഹാരങ്ങള്‍ നല്‍കി.

ആര്‍ എസ് സി കുവൈത്ത് ചെയര്‍മാന്‍ അബ്ദുല്‍ ലതീഫ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡ് സിപി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ജാഫര്‍ ഒ, റാഷിദ് ചെറുശ്ശോല,

റാഫി പടിക്കല്‍, സലീം മാസ്റ്റര്‍, റാഷിദ് നരിപ്പറ്റ തുടങ്ങിയവര്‍ അനുഭവങ്ങളുംനിര്‍ദേശങ്ങളും പങ്ക് വെച്ചു. അബ്ദുല്ല വടകര, അഡ്വ. തന്‍വീര്‍, സി ടി അബ്ദുല്‍ ലതീഫ്, സാദിഖ് കൊയിലാി സംസാരിച്ചു.