എഡിറ്റര്‍
എഡിറ്റര്‍
റിമി ടോമി സിനിമയിലേക്ക്
എഡിറ്റര്‍
Monday 18th March 2013 10:59am

ഗായിക എന്ന റോളില്‍ മാത്രം ഒതുങ്ങിയിരുന്ന റിമി ടോമിയെ ഇനി വെള്ളിത്തിരയില്‍ കാണാം. ഗാനരംഗങ്ങളിലും മറ്റുമായി സിനിമയില്‍ ചില രംഗങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഒരു കഥാപാത്രത്തെ ഇതുവരെ ഏറ്റെടുക്കാന്‍ റിമി തയ്യാറായിരുന്നില്ല.

Ads By Google

പല തവണ സിനിമയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും സന്തോഷപൂര്‍വം റിമി അത് നിരസിക്കുകയായിരുന്നു.

ഒടുവില്‍ അമല്‍ നീരദിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അഞ്ചു സുന്ദരികളില്‍ ആഷിക് അബുവിന്റെ സംവിധാനത്തില്‍ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റിമി.

ആഷിക് അബുവിനെ പോലെ ഒരാള്‍ ഒരു അവസരം വച്ചു നീട്ടുമ്പോള്‍ എന്തിന് അത് വേണ്ടെന്ന് വെയ്ക്കണമെന്നാണ് റിമി ചോദിക്കുന്നത്.

ടിനി ടോമിന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ റിമി അഭിനയിക്കുന്നത്. പക്വമതിയായ ഒരു വീട്ടമ്മയുടെ റോളിലാണ് റിമി സിനിമയിലെത്തുന്നത്.

സ്വന്തം സ്വഭാവത്തിന്റെ നേരെ വിപരീതമാണ് സിനിമയില്‍ അഭിനയിച്ച് ഫലിപ്പിക്കേണ്ടതിനാല്‍ തന്നെ അല്പം ടെന്‍ഷന്‍ ഉണ്ടെന്ന് റിമി തന്നെ സമ്മതിക്കുന്നു.

ചിത്രത്തില്‍ ബിജു മേനോനും കാവ്യാ മാധവനും മറ്റൊരു ദമ്പതികളായും വേഷമിടുന്നുണ്ട്.

അതേസമയം പാട്ട് വിട്ട് അഭിനയത്തിന് റിമി തയ്യാറല്ല. എല്ലാം അനുകൂലമായതുകൊണ്ടാണ് താന്‍ അഭിനയത്തിന് സമ്മതം മൂളിയതെന്ന് താരം പറയുന്നു. വെറും 20 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന ചിത്രത്തിന്റെ ഷൂട്ട് ഒരു ദിനം കൊണ്ട് അവസാനിക്കും.

ഇനിയും സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ആദ്യം അഞ്ചു സുന്ദരികള്‍ പുറത്തു വരട്ടെ എന്നിട്ട് തീരുമാനിക്കാമെന്നാണ് റിമിയുടെ മറുപടി.

മുമ്പ് ബെല്‍റാം വേഴ്‌സസ് താരാദാസിലും കാര്യസ്ഥനിലെ ഒരു പാട്ട് സീനിലും റിമി വന്നു പോയിരുന്നു.

Advertisement