എഡിറ്റര്‍
എഡിറ്റര്‍
സ്‌കാനിങ് ചെയ്യാന്‍ അമ്പതു രൂപകുറവ്: ആശുപത്രി അധികൃതര്‍ സ്‌കാനിങ് നിഷേധിച്ച ഒരു വയസുകാരന്‍ മരിച്ചു
എഡിറ്റര്‍
Monday 21st August 2017 5:16pm

 

 

റാഞ്ചി: സി.ടി സ്‌കാന്‍ ചെയ്യുന്നതിന് അമ്പത് രൂപയുടെ കുറവ് വന്നതിനാല്‍ ആശുപത്രി അധികൃതര്‍ സ്‌കാനിങ് നിഷേധിച്ച ഒരു വയസുകാരന്‍ മരിച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശി സന്തോഷ് കുമാറിന്റെ മകന്‍ ശ്യാംകുമാറാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്.

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ശ്യാംകുമാറിന്റെ രോഗം നിര്‍ണയിക്കുന്നതിനായി ഡോക്ടര്‍ സ്‌കാനിങ് ന്ിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സ്‌കാനിങിന് കൊണ്ടുചെന്നപ്പോള്‍ 1350 രൂപ അടയ്ക്കാന്‍ കുട്ടിയുടെ പിതാവ് സന്തോഷ് കുമാറിനോട് പറഞ്ഞു.

എന്നാല്‍ സന്തോഷിന്റെ കൈവശം 1300 രൂപമാത്രമേ ഉണ്ടായിരുന്നുള്ളു. 50 രൂപ പിന്നീട് അടയ്ക്കാമെന്നും കുട്ടിയെ സിടി സ്‌കാനിന് വിധേയനാക്കണമെന്നും സന്തോഷ് പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. പണം മുഴുവന്‍ അടച്ചാല്‍ മാത്രമേ സിടി സ്‌കാന്‍ ചെയ്യൂവെന്ന് വ്യക്തമാക്കി സ്‌കാനിംഗ് മാറ്റി വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് സന്തോഷ്‌കുമാര്‍ തന്റെ സുഹൃത്തിനെ ഫോണ്‍ ചെയ്ത് പണവുമായി എത്താന്‍ നിര്‍ദേശിക്കുകയും. സുഹൃത്ത് പണവുമായി എത്തുകയും ചെയ്തു എന്നാല്‍ അപ്പോഴെക്കും കുട്ടി മരിച്ചിരുന്നു.സമാനമായ സാഹചര്യത്തില്‍, അമ്മയും ഗര്‍ഭസ്ഥ ശിശുവും ഞായറാഴ്ച ഗുമ്‌ല ജില്ലയില്‍ മരിച്ചിരുന്നു.

Advertisement