സിനിമ ഹിറ്റായാല്‍ നടിക്ക് ആ വിജയത്തില്‍ ഒരു പങ്കുമുണ്ടാകുമായിരുന്നില്ല; ഒടിയന്‍ വിവാദത്തില്‍ മഞ്ജുവാര്യര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
Malayalam Cinema
സിനിമ ഹിറ്റായാല്‍ നടിക്ക് ആ വിജയത്തില്‍ ഒരു പങ്കുമുണ്ടാകുമായിരുന്നില്ല; ഒടിയന്‍ വിവാദത്തില്‍ മഞ്ജുവാര്യര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th December 2018, 8:48 am

കൊച്ചി: ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ നടി മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കിടെയാണ് റിമയുടെ പ്രതികരണം.

സിനിമ ഹിറ്റാണങ്കില്‍ ആ വിജയത്തില്‍ നടിക്ക് ഒരു പങ്കുമുണ്ടാകുമായിരുന്നില്ല, ഉറപ്പ് എന്നായിരുന്നു റിമയുടെ പ്രതികരണം. #justsaying #odiyan #malayaleesknowtheircinemta എന്നീ ഹാഷ് ടാഗികള്‍ക്കൊപ്പമായിരുന്നു ഫേസ്ബുക്കിലെ റിമയുടെ പ്രതികരണം

Also Read  വിമര്‍ശനങ്ങളേയും അഭിനന്ദനങ്ങളേയും ഒരുപോലെ സ്വീകരിക്കുന്നു; വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മുന്നേറട്ടെയെന്നും മഞ്ജു വാര്യര്‍

ഒടിയന്‍ സിനിമ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മഞ്ജു പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും മഞ്ജു വാര്യരുടെ തിരിച്ചുവരവിന് പിന്തുണ നല്‍കിയതോടെയാണ് തനിക്ക് നേരെ ആക്രമണം തുടങ്ങിയതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.

തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ്. മഞ്ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി. പ്രതിസന്ധി സമയങ്ങളില്‍ താന്‍ അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. സിനിമയില്‍ തിരിച്ചെത്തിയ അവര്‍ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കി നല്‍കിയത് താനാണ്. മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് സംസാരിക്കണം. മഞ്ജു വാര്യറിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

അവരുടെ പ്രതിസന്ധികളില്‍ സ്വന്തം നിലനില്‍പ്പ് നോക്കാതെ അവരെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100 ശതമാനം തന്നെ കൈവിട്ടെന്നും ശ്രീകുമാര്‍ മേനോന്‍ പരഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റിമയുടെ പ്രതികരണം.

DoolNews Video