നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് റിമ കല്ലിങ്കലും രമ്യ നമ്പീശനും. അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് റിമ കല്ലിങ്കലും രമ്യ നമ്പീശനും. അവള്‍ക്കൊപ്പം എന്ന് എഴുതിയ ബാനറിന്റെ ചിത്രമാണ് ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് രമ്യ നമ്പീശനും അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അവള്‍ക്കൊപ്പം എപ്പോഴും മുന്‍പത്തേതിലും ശക്തമായി എന്നും ചിത്രത്തിനൊപ്പം റിമ കുറിച്ചിട്ടുണ്ട്.
കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട വിധിയില്‍ പള്‍സര്‍ സുനി അടക്കം ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി.
ഇവരില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ് എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, ഐ.ടി നിയമപ്രകാരം സ്വകാര്യ ചിത്രമോ-ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍, പൊതു ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.
Content Highlight: Rima Kallingal and Ramya Nambeesan expressed support for the survivor following the verdict in the actress attack case