നന്ദി ഹിൽസിലെ കോടമഞ്ഞിൽ അലിഞ്ഞൊരു വണ്ടർ ട്രിപ്പ്
Travel Diary
നന്ദി ഹിൽസിലെ കോടമഞ്ഞിൽ അലിഞ്ഞൊരു വണ്ടർ ട്രിപ്പ്
ന്യൂസ് ഡെസ്‌ക്
Monday, 29th April 2019, 5:17 pm

എവിടേയ്ക്ക് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ ഒരുക്കി വെച്ചിരിക്കുന്ന നാടാണ് കർണ്ണാടകം. ചിലത് മറഞ്ഞുപോയ കാലത്തിന്റെ കഥകള്‍ പറയുമ്പോള്‍ ചിലത് പാരമ്പര്യത്തിന്റെ മഹിമയായിരിക്കും വിളിച്ചോതുന്നത്. ചിലയിടങ്ങളിലാകട്ടെ എല്ലാം കൂടി ചേർന്നൊരു ഫാമിലി പാക്കേജ് ആയിരിക്കും. അത്തരത്തിലൊരു സ്ഥലമാണ് ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളും നഗരവും എല്ലാമുണ്ട് ചിക്കബെല്ലാപ്പൂരില്‍. പ്രശസ്തമായ നന്ദിഹില്‍സ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ന്യൂമൈസൂര്‍ ദിവാനും പേരെടുത്ത എന്‍ജിനീയറുമായിരുന്ന ശ്രീ. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്തമാണ് ചിക്കബെല്ലാപൂര്‍. കര്‍ണാടകത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. വിശ്വേശ്വരയ്യയുടെ പേരിലുള്ള സ്ഥാപനങ്ങളുള്‍പ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിക്കബല്ലാപൂരിലുണ്ട്.

നന്ദിഹില്‍സെന്ന വണ്ടർ വേൾഡ്

പ്രകൃതിദത്തമായതും മനുഷ്യനിര്‍മ്മിതമായതുമായ ഒട്ടേറെ കാര്യങ്ങള്‍ നന്ദി ഹിൽസ് സഞ്ചാരികൾക്കായി ഒരുക്കി വെച്ചിട്ടുണ്ട്. കുന്നിന്‍മുകളിലെ യോഗനന്ദീശ്വര ക്ഷേത്രത്തില്‍ അനുദിനം എത്തുന്ന സഞ്ചാരികൾക്ക് കൈയും കണക്കുമില്ല.

നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ പോയാല്‍ വിവേകാനന്ദ വെള്ളച്ചാട്ടം കാണാം. മഴക്കാലം കഴിഞ്ഞയുടനെ ഇവിടെയെത്തിയാല്‍ വെള്ളച്ചാട്ടം അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി ആസ്വദിക്കാം. രംഗസ്ഥലയില്‍ വിജയനഗരസാമ്രാജ്യകാലത്ത് പണികഴിപ്പിച്ച മനോഹരമായ ശിവക്ഷേത്രമുണ്ട്. അവിടെ നിന്ന് നേരെ മുദ്ദ നഹള്ളിയിലെ വിശ്വേശ്വരയ്യ  മ്യൂസിയത്തിലേയ്ക്ക് പോകാം. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചിത്രവതി, ഇല്ലോഡ് ശ്രീലക്ഷ്മി ആദിനാരായണ സ്വാമി ക്ഷേത്രം, കണ്ഡവര തടാകം തുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ച്ചകൾ നന്ദി ഹിൽസിലുണ്ട്.

അതിരാവിലെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ്  കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും സഞ്ചാരികൾ എത്തുന്നു.

ഇവിടെയുള്ള കുന്നുകളില്‍ ചിലതില്‍ റോക്ക് ക്ലൈംബ്ബിങിനും മലകയറ്റത്തിനും സൗകര്യ മുള്ളവയാണ് . സാഹസികത ഇഷ്ടപ്പെടുന്നതവര്‍ക്ക് അരക്കൈനോക്കാം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അടുത്തുകിടക്കുന്നതിനാല്‍ത്തന്നെ ഇവിടേയ്‌ക്കെത്തുക എളുപ്പമാണ്. തീവണ്ടിമാര്‍ഗവും ബസിലും ഇവിടെയെത്താം