എമ്മി അവാര്‍ഡ് സ്വന്തമാക്കിയ ചലച്ചിത്ര നിര്‍മാതാവ് റിച്ചി മേത്തയുടെ പുതിയ ക്രൈം സീരീസ് വരുന്നു. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ ഒന്നിക്കുന്ന ‘പോച്ചര്‍’ എന്ന സീരീസ് പ്രൈം വീഡിയോയാണ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തിന്റെ യഥാര്‍ത്ഥ ജീവിത അന്വേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സീരീസ്.
ഫോറസ്റ്റ് ഓഫീസര്‍മാര്‍, എന്‍.ജി.ഒ പ്രവര്‍ത്തകര്‍, പൊലീസ് തുടങ്ങിയവരുടെ പങ്കും ഈ സീരീസ് പറയുമെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിസ്ഥിതിയില്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഉണ്ടാകുന്ന അതിന്റെ അനന്തരഫലങ്ങള്‍, അനധികൃതമായ വന്യജീവികളുടെ വ്യാപാരം തടയേണ്ടതിന്റെ ആവശ്യകത എന്നിവയും ഈ സീരീസ് ചര്‍ച്ച ചെയ്യുന്നു.
എട്ട് എപ്പിസോഡുകളുള്ള സീരീസിന്റെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023 സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്ത് വളരെ നല്ല അഭിപ്രായങ്ങളാണ് സീരീസിന് ലഭിച്ചത്. ‘പോച്ചര്‍’ ഫെബ്രുവരി 23ന് പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും.
ക്യു.സി (Q.C) എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ ടെലിവിഷന്‍ സംരംഭമാണ് പോച്ചര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രൈം – കോമഡി ചിത്രമായ ‘ബ്ലാക്ക്ക്ലാന്‍സ്മാന്‍’, ഹൊറര്‍ – കോമഡി ചിത്രമായ ‘ഗെറ്റ് ഔട്ട്’ എന്നിവ നിര്‍മിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ക്യു.സി എന്റര്‍ടൈന്‍മെന്റ്. ഇരുചിത്രങ്ങള്‍ക്കും ഓസ്‌കര്‍ അവാര്‍ഡ് നേടിയിരുന്നു.
Content Highlight: Richie Mehta’s New Series Poacher Out Soon