എഡിറ്റര്‍
എഡിറ്റര്‍
മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റുകളുടെ പട്ടിക ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു; പട്ടിക കാണാം
എഡിറ്റര്‍
Monday 3rd April 2017 6:50pm

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയപാതയോരത്ത് നിന്ന് മാറ്റി സ്ഥാപിച്ച മദ്യവില്‍പ്പന കേന്ദ്രങ്ങളുടെ പട്ടിക ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു. മദ്യം എവിടെ ലഭ്യമാകും എന്നറിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകമാണ് പുറത്തു വിട്ട പട്ടിക. 43 ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നിരവധി ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് കേരളത്തില്‍ അടച്ചു പൂട്ടിയത്. ഇതില്‍ പലതും മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനകീയ പ്രതിഷേധങ്ങളും പറ്റിയ സ്ഥലം ലഭ്യമാകാത്തതുമാണ് ഇതിന് കാരണം.


Also Read: ചാന്ത് പൊട്ടെന്ന പരിഹാസമില്ല; എല്‍.ജി.ബി.ടിയെന്ന് പറഞ്ഞു വെക്കാനുമില്ല; ലൈംഗിക ന്യൂനപക്ഷങ്ങളെ പേരിട്ട് സ്വീകരിച്ച് തമിഴ്‌നാട്


ജില്ല തിരിച്ചുള്ള പട്ടികയാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടിരിക്കുന്നത്. ഷോപ്പ് നമ്പര്‍, മുമ്പ് സ്ഥിതി ചെയ്തിരുന്ന സ്ഥലം, മാറ്റിയ സ്ഥലം എന്നീ വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്. 134 ഔട്ട്‌ലെറ്റുകള്‍ ഇനിയും മാറ്റിസ്ഥാപിക്കേണ്ടതായുണ്ട്. ദേശീയ പാതയോരത്തല്ലാതെയുള്ള ഔട്ട്‌ലെറ്റുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

നേരത്തേ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചിരുന്നു. കള്ള് ഷാപ്പുകള്‍ വഴി മദ്യം വിതരണം ചെയ്യാന്‍ ആലോചനയുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു.


Don’t Miss: ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു


ഏറ്റവുമധികം ഔട്ട്ലറ്റുകള്‍ മാറ്റിയത്, ഇടുക്കിയിലും കോട്ടത്തുമാണ്. എട്ട് വീതം ഔട്ട്ലറ്റുകളാണ് ദേശീയ-സംസ്ഥാന പാതയോരത്തുനിന്നും മാറ്റിസ്ഥാപിച്ചത്. കൊല്ലത്ത് അഞ്ച് ഔട്ട്‌ലറ്റുകളും എറണാകുളത്ത് നാല് ഔട്ട്‌ലറ്റുകളുമാണ് മാറ്റിസ്ഥാപിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു ഔട്ട്ലറ്റ് പോലും ഇനിയും മാറ്റിസ്ഥാപിച്ചിട്ടില്ല. ആലപ്പുഴയില്‍ ഒരു ഔട്ട്ലറ്റാണ് മാറ്റി സ്ഥാപിച്ചത്. ബാക്കിയുള്ള ഔട്ട്‌ലെറ്റുകള്‍ മാറ്റാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.

ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട പട്ടിക:

(ക്രമ നമ്പര്‍, ഷോപ്പ് നമ്പര്‍, മുന്‍പ് സ്ഥിതി ചെയ്തിരുന്ന സ്ഥലം, മാറ്റി സ്ഥാപിച്ച സ്ഥലം എന്ന ക്രമത്തില്‍)

തിരുവനന്തപുരം ജില്ല

01. 1028 – ശ്രീകാര്യം – ചെങ്കോട്ടുകോണം

02. 1026 – കഴക്കൂട്ടം – ആറ്റിപ്ര

കൊല്ലം ജില്ല

03. 2001 – ചിന്നക്കട – രണ്ടാംകുറ്റി

04. 2002 – കുണ്ടറ – പെരുമ്പുഴ

05. 2027 – ഏഴുകോണ്‍ – രണ്ടാലും മുക്ക്, മുക്കണ്ടം

06. 2038 – യേരൂര്‍ – നെട്ടയം

07. 2024 – വാളകം – ആട്ടൂര്‍

പത്തനംതിട്ട ജില്ല

08. 3003 – കണ്ണംകര, പത്തനംതിട്ട – വെട്ടിപ്പുറം, പത്തനംതിട്ട

09. 3015 – പന്തളം – മുടിയൂര്‍കോണം, പന്തളം

10. 3010 – പെരുനാട് – നെടുമണ്‍, വടശ്ശേരിക്കര

ആലപ്പുഴ ജില്ല

11. 4021 – മാവേലിക്കര (ഭരണിക്കാവ് പഞ്ചായത്ത്) – ആലപ്പുഴ

കോട്ടയം ജില്ല

12. 5032 – പെരുവ – മൂര്‍ക്കാറ്റില്‍പ്പടി

13. 5012 – കോട്ടയം ഓള്‍ഡ് ഷോപ്പ് – കോട്ടയം മാര്‍ക്കറ്റ്

14. 5013 – കോട്ടയം കെ.എസ്.ആര്‍.ടി.സി – കോടിമത

15. 5009 – എരുമേലി – പൈങ്ങണ, മുണ്ടക്കയം

16. 5030 – ഈരാറ്റുപേട്ട – പ്‌ളാസനാല്‍

17. 5011 – ചിങ്ങവനം – ചിങ്ങവനം

18. 5014 – പൈക – ഉരുളിക്കുന്നം

19. 5023 – കുറുവിലങ്ങാട് – കുറുവിലങ്ങാട്

ഇടുക്കി ജില്ല

20. 6006 – മൂലമാറ്റം – മൂന്നങ്കവയല്‍

21. 6001 – തൊടുപുഴ – മങ്ങാട്ടുകവല

22. 6007 – തടിയമ്പാട് – മുരിക്കാശ്ശേരി

23. 6002 – തൊടുപുഴ 2 – ചുങ്കം

24. 6027 – ഉപ്പുതറ – വാഗമണ്‍

25. 6018 – പൂപ്പാറ – പൂപ്പാറ

26. 6021 – കട്ടപ്പന – കട്ടപ്പന

27. 6017 – നെടുങ്കണ്ടം – തൂക്കുപാലം


Related News: മദ്യശാലകളുടെ പ്രര്‍ത്തന സമയം കൂട്ടി; സമയ വര്‍ധനവ് തിരക്ക് കണക്കിലെടുത്ത്


എറണാകുളം ജില്ല

28. 7018 – തൃപ്പൂണിത്തുറ – ഇരുമ്പനം

29. 7039 – കോലഞ്ചേരി – അയിക്കരനാട്, കോലഞ്ചേരി

30. 7041 – പട്ടിമറ്റം – പട്ടിമറ്റം

31. 7012 – ലിസ്സി ജംഗ്ഷന്‍ – മുളന്തുരുത്തി

തൃശൂര്‍ ജില്ല

32. 8003 -പെരിങ്ങാവ്, തൃശൂര്‍ – അയ്യന്തോള്‍

33. 8030 – എടമുട്ടം – എടമുട്ടം

പാലക്കാട് ജില്ല

34. 9013 – താണവ്, പാലക്കാട് – കെ.എസ്.ആര്‍.ടി.സി പാലക്കാട്

35. 9028 – കുഴല്‍മന്ദം – തേങ്കുറുശ്ശി

36. 9015 – പുതുശ്ശേരി – പാറതിരിവ്

വയനാട് ജില്ല

37. 12005 – സുല്‍ത്താന്‍ ബത്തേരി – ബീനാച്ചി, സുല്‍ത്താന്‍ ബത്തേരി

38. 12001 – വൈത്തിരി – വൈത്തിരി

39. 12011 – പനമരം – പനമരം

കണ്ണൂര്‍ ജില്ല

40. 13001 – തലശ്ശേരി – കണ്ടിങ്കല്‍

41. 13010 – കണ്ണൂര്‍ – കേളകം

കാസര്‍ഗോഡ് ജില്ല

42. 14005 – ബദിയടുക്ക – മുളേരിയ

43. 14009 – നീലേശ്വരം – മൂന്നാംകുറ്റി

 

Advertisement