എഡിറ്റര്‍
എഡിറ്റര്‍
കുറ്റപത്രം
എഡിറ്റര്‍
Saturday 9th March 2013 2:34pm

‘ഞാന്‍ മുമ്പ് കൈക്കൊണ്ട നിലപാടുകളെ ഇപ്പോള്‍ ന്യായീകരിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് സമൂഹത്തോടുള്ള ഒരു പ്രതികരണമാണ്. സമൂഹത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രതികരണം എന്നു പറയാം. ഏതു സമൂഹമാണോ ഈ പ്രതികരണം സൃഷ്ടിച്ചത്, അതിനെയാണെതിര്‍ക്കേണ്ടത്. അല്ലാതെ നിഷേധാത്മക സ്വഭാവം പുലര്‍ത്തുന്ന പ്രസ്തുത സമൂഹത്തിന്റെ ഇരകളായിക്കഴിഞ്ഞ ആളുകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വികാരത്തെയല്ല.’-മാല്‍കം എക്‌സ്


റിവ്യൂ/ മുഹമ്മദ് ശമീം

സിനിമ: ഫാബ്രിക്കേറ്റഡ്
സംവിധായകന്‍: കെ.പി ശശി
വിഭാഗം: ഡോക്യുമെന്ററി

‘ഞാന്‍ മുമ്പ് കൈക്കൊണ്ട നിലപാടുകളെ ഇപ്പോള്‍ ന്യായീകരിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അത് സമൂഹത്തോടുള്ള ഒരു പ്രതികരണമാണ്. സമൂഹത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രതികരണം എന്നു പറയാം. ഏതു സമൂഹമാണോ ഈ പ്രതികരണം സൃഷ്ടിച്ചത്, അതിനെയാണെതിര്‍ക്കേണ്ടത്. അല്ലാതെ നിഷേധാത്മക സ്വഭാവം പുലര്‍ത്തുന്ന പ്രസ്തുത സമൂഹത്തിന്റെ ഇരകളായിക്കഴിഞ്ഞ ആളുകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന വികാരത്തെയല്ല.’-മാല്‍കം എക്‌സ്.

പ്രകോപനം

എന്നാല്‍, അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ് ഭൂമിയിലേറ്റവും പ്രകോപനപരമെന്നു വിശ്വസിക്കാന്‍ അദ്ദേഹം തന്നെ നിര്‍ബ്ബന്ധിതനായി എന്നു തോന്നിപ്പോകും. അതുകൊണ്ടാവണമല്ലോ, ആദ്യകാലത്തെ തന്റെ വാക്കുകളെ തള്ളിപ്പറയാനദ്ദേഹം തയ്യാറായത്.

Ads By Google

അതേയവസരം, പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്യുന്നതെങ്കില്‍ ഉടനടി അറസ്റ്റ് ചെയ്യപ്പെടേണ്ടവരായി ചുരുങ്ങിയതൊരു നൂറ്റമ്പത് പേരെങ്കിലുമുണ്ടാകുമെന്ന് കെ.ഇ.എന്‍ പറയുന്നു.

സിവിക് ചന്ദ്രനാവട്ടെ, പ്രകോപനത്തിന്റെ തന്നെ വ്യത്യസ്ത സ്വഭാവങ്ങളെ നിരീക്ഷിക്കുകയാണ്. തൊഗാഡിയയുടെയും മഅദനിയുടെയും ഭാഷകളെ താരതമ്യം ചെയ്ത് കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘വ്യവസ്ഥാപിതം തൊഗാഡിയയിലൂടെ ഗര്‍ജിക്കുമ്പോള്‍ നിസ്സഹായത മഅദനിയിലൂടെ നിലവിളിക്കുകയാണ് ചെയ്തത്. ‘ഈ നിലവിളി ആരിലാണ് പ്രകോപനം സൃഷ്ടിച്ചത്? ‘ആരെ പ്രകോപിപ്പിച്ചു എന്നതാണ് വിഷയം. മഅദനി പ്രകോപിപ്പിച്ചത് ഇന്നാട്ടിലെ ജനങ്ങളെയല്ല. രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിക്ഷിപ്ത താല്പര്യങ്ങളെയാണ്.’ (ഗ്രോ വാസു).

പ്രസംഗങ്ങളുടെ പേരില്‍ മഅ്ദനിക്കെതിരെ ചുമത്തപ്പെട്ട കേസുകളെല്ലാം തള്ളിപ്പോവുകയാണ് ചെയ്തത്. കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി എട്ട് കേസുകള്‍ ഒറ്റയടിക്ക് തള്ളി.

പ്രസംഗങ്ങള്‍ കേട്ട ശേഷം മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടത്, ഇതില്‍ ജനങ്ങള്‍ക്കോ ഏതെങ്കിലും മതവിശ്വാസികള്‍ക്കോ എതിരായ യാതൊരു പരാമര്‍ശവുമില്ലെന്നായിരുന്നു. പ്രസംഗങ്ങളുടെ രാഷ്ട്രീയത്തെ അവര്‍ തിരിച്ചറിയുകയും ചെയ്തു. തികച്ചും ജനാധിപത്യപരമായി അതിനെ മനസ്സിലാക്കുകയും.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴാണ് താന്‍ ഏറ്റവും പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ടാവുകയെന്ന് മഅദനി പിന്നീടോര്‍ക്കുന്നു. അവയില്‍ത്തന്നെയും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. ‘ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുറ്റത്തു നിന്ന് ഒരു പിടി മണ്ണു പോലും മാറ്റരുത്.’

കേസുകളുടെ വേവുപുരകള്‍

കെ.പി ശശി സംവിധാനം ചെയ്ത ‘ഫാബ്രിക്കേറ്റഡ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് പ്രകോപന പ്രസംഗത്തെക്കുറിച്ച, മേലുദ്ധരിച്ച ചര്‍ച്ചകള്‍ നടത്തിയത്. തൊണ്ണൂറ് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സിനിമ, മഅദനിയുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും കേന്ദ്രപ്രമേയമാക്കി മുന്നോട്ട് പോകുന്നതോടൊപ്പം, ഇന്ത്യന്‍ അധീശവര്‍ഗം ഫാബ്രിക്കേറ്റ് ചെയ്‌തെടുത്ത ഒട്ടേറെ കേസുകളിലേക്കും വെളിച്ചം വീശുന്നു.

a vasu “മഅദനി പ്രകോപിപ്പിച്ചത് ഇന്നാട്ടിലെ ജനങ്ങളെയല്ല. രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിക്ഷിപ്ത താല്പര്യങ്ങളെയാണ്”

പതിനായിരങ്ങള്‍ ഇന്ത്യന്‍ തടവറകളില്‍ അന്യായമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ചിത്രത്തില്‍ കെ.ഇ.എന്‍ പറയുന്നു. അഭയ് സാഹു, ദയാമണി ബാര്‍ല, ബിനായക് സെന്‍, കോപാ കുഞ്ജം, ലിംഗറാം കൊടോപ്പി, അബ്ദുല്‍ നാസര്‍ മഅദനി, സഞ്ജീവ് ഭട്ട്, അഡ്വ. ഷാനവാസ്, എസ്.പി ഉദയകുമാര്‍, എസ്.എ.ആര്‍ ഗീലാനി, കെ.കെ ഷാഹിന, സോണി സോറി, സൂഫിയ മഅദനി, സയ്യിദ് മുഹമ്മദ് അഹ്മദ് കാസിമി .. അങ്ങനെയൊട്ടേറെപ്പേര്‍.

സിനിമ മുന്നോട്ടു വെക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കുന്ന ചിലര്‍ക്കും സ്വന്തം അനുഭവങ്ങള്‍ പറയാനുണ്ട്. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ മുപ്പതു ദിവസം തടവിലിട്ടു. കുറ്റവുമില്ല വിചാരണയുമില്ല. പിന്നെ വെറുതെ വിട്ടു.

മുത്തങ്ങ സമരത്തോടനുബന്ധിച്ച് എഴുനൂറ്റിരുപത്തൊമ്പതു പേര്‍ക്കെതിരായി പന്ത്രണ്ട് കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നെന്ന് സി.കെ ജാനു ചൂണ്ടിക്കാണിക്കുന്നു. എല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നു.

പലപ്പോഴായി പല കാലയളവില്‍ ജയിലില്‍ക്കിടന്ന് സര്‍വ്വീസില്‍ നിന്ന് പത്തു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അനുഭവമാണ് സിവിക് ചന്ദ്രന് പറയാനുള്ളത്. ഒന്നും ചെയ്ത കുറ്റങ്ങളുടെ പേരിലായിരുന്നില്ല. ഏഴര വര്‍ഷം വിചാരണത്തടവുകാരനായ ഗ്രോ വാസുവിനെ ഒരു ദിവസത്തേക്കു പോലും കോടതി ശിക്ഷിച്ചില്ല.

അടിയന്തിരാവസ്ഥയിലെ ജയില്‍ പീഡനത്തെക്കുറിച്ചാണ് സി.കെ അബ്ദുല്‍ അസീസ് ഓര്‍ക്കുന്നത്. മര്‍ദ്ദനത്തിനിടയില്‍ നീ മാപ്പിളയല്ലേടാ എന്നൊരു ശകാരം കേള്‍ക്കേണ്ടി വന്നത്, തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട്, കക്കയം കാമ്പില്‍ കൊല്ലപ്പെട്ട രാജനും പരാമര്‍ശ വിഷയമാകുന്നുണ്ട്.

Advertisement