[]ലണ്ടന്‍: ബ്രിട്ടനിലെ ഡയാന രാജകുമാരിയെ ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തുകയായിരുന്നെന്ന വെളിപ്പെടുത്തല്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പരിശോധിക്കുന്നു. []
അന്വേഷണത്തിന്റെ ഭാഗമായി സ്‌കോട്‌ലന്‍ഡ് യാര്‍ഡ്, സൈനികന്റെ മുന്‍ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയയെന്നാണ് സൂചന. സ്‌പെഷലിസ്റ്റ് ക്രൈം ആന്‍ഡ് ഓപ്പറേഷന്‍സ് കമാന്‍ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
എന്നാല്‍ രാജകുമാരിയുടെ മരണം സംബന്ധിച്ച് കേസിന്റെ പുനരന്വേഷണമല്ല നടക്കാന്‍ പോകുന്നതെന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് മേധാവി സര്‍ ബെര്‍നാഡ് ഹോഗന്‍ ഹോവ് അറിയിച്ചു.
ഡയാനയുടെ 16 ാം ചരമവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ പുതിയ നീക്കം. ബ്രിട്ടീഷ് സൈനിക വിഭാഗമായ സ്‌പെഷല്‍ എയര്‍ സര്‍വീസ് ആണ് ഡയാന രാജകുമാരിയുടെ മരണത്തിന് പിന്നിലെന്ന് മുന്‍ സൈനികന്റെ ബന്ധുക്കളാണ് ആരോപണമുന്നയിച്ചത്.
ഇക്കാര്യം കാണിച്ച് അവര്‍ സ്‌പെഷല്‍ എയര്‍ സര്‍വീസ് കമാന്‍ഡിങ് ഓഫിസര്‍ക്കയച്ച ഏഴു പേജ് കത്തില്‍ കൊല ആസൂത്രണം ചെയ്ത സൈനികന്റെ പേരുള്‍പ്പെടെ ആരോപണത്തിന്റെ വിശദാംശങ്ങളുണ്ട്.
സര്‍ജന്റ് ഡാനി നൈറ്റിങ്‌ഗേല്‍ എന്ന സൈനികന്റെ കോര്‍ട്ട് മാര്‍ഷ്യലിനിടെയാണ് ബ്രിട്ടീഷ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.
താന്‍ ജോലിചെയ്യുന്ന സൈനിക വിഭാഗമാണ് ഡയാനാ രാജകുമാരിയുടെ മരണത്തിനിടയായ അപകടം സംവിധാനം ചെയ്തതെന്ന് സൈനികന്‍ തങ്ങളുടെ മകളോട് വെളിപ്പെടുത്തിയെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം,റോയല്‍ മിലിട്ടറി പൊലീസ്,സര്‍വീസ് പ്രോസിക്യൂട്ടിങ് അതോറിറ്റി എന്നിവര്‍ക്കും നേരത്തേ അറിയാമായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്.
1997 ആഗസ്റ്റ് 31നാണ് ഡയാന രാജകുമാരിയും കാമുകന്‍ ദോദി അല്‍ഫായിദും പാരീസിലെ തുരങ്കത്തില്‍ അപകടത്തില്‍ പെട്ടത്. റിറ്റ്‌സ് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും സഞ്ചരിച്ച മേഴ്‌സിഡസ് കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
ഡ്രൈവറുള്‍പ്പെടെ മൂന്നു പേരും മരിച്ചു. സംഭവത്തെക്കുറിച്ച് വര്‍ഷങ്ങളെടുത്ത അന്വേഷണത്തിനൊടുവില്‍ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നും കൊലപാതകമല്ലെന്നും സ്‌കോട്‌ലന്‍ഡ് യാര്‍ഡ് കണ്ടെത്തിയിരുന്നു.
എന്നാല്‍ മോട്ടോര്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന പപ്പരാസികളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍.
ഡയാനയുടെ കാമുകന്‍ ദോദിയുടെ പിതാവ് മുഹമ്മദ് ഫായിദ് മുമ്പ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും 2008ല്‍ കോടതി തള്ളുകയായിരുന്നു.
