ഗരുഡന്‍, 1946 ഓഗസ്റ്റ് 16 എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേവതി ശര്‍മ. അര്‍ജുന്‍ അശോകന്റെ നായികയായി തലവര എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് ചുവടുവെച്ചത്. ചിത്രത്തില്‍ സന്ധ്യ എന്ന കഥാപാത്രമായാണ് രേവതി എത്തിയത്.
ഗരുഡന്‍, 1946 ഓഗസ്റ്റ് 16 എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേവതി ശര്‍മ. അര്‍ജുന്‍ അശോകന്റെ നായികയായി തലവര എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് ചുവടുവെച്ചത്. ചിത്രത്തില്‍ സന്ധ്യ എന്ന കഥാപാത്രമായാണ് രേവതി എത്തിയത്.
ഇപ്പോള്‍ മലയാളത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് രേവതി. മലയാള സിനിമയില്‍ എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും തമിഴില്‍ താന്‍ കുറെ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നുവെന്നും നടി പറയുന്നു.
‘സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകള്‍ ചെയ്തു. ഒപ്പം തലവരയുടെ കാസ്റ്റിങ് കോളിന് അയച്ചിരുന്നു. സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍ ഓഡിഷന് വിളിച്ചു. ഓഡിഷന് ശേഷം കഥയെക്കുറിച്ചുള്ള ചുരുക്കരൂപം തന്നിരുന്നു,’ രേവതി പറയുന്നു
തമിഴ് സിനിമയില്‍ നിന്ന് മലയാളത്തിലേക്കെത്തുമ്പോള്‍ തോന്നിയ മാറ്റത്തെ കുറിച്ചും നടി സംസാരിച്ചു. തമിഴ് സിനിമാ സെറ്റുകളുടെ പ്രവര്‍ത്തന സമയം നിശ്ചിതമാണെന്നും എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ലെന്നും രേവതി പറഞ്ഞു.
‘ഒന്നുകില്‍ രാവിലെ ഒമ്പത് മണിമുതല്‍ ആറുമണിവരെ അല്ലെങ്കില്‍ ഉച്ചയ്ക്ക് 12 മുതല്‍ ആറുവരെ. ആ സമയത്ത് മാത്രമേ ജോലി ചെയ്യുകയുള്ളു. മലയാളം സിനിമാ സെറ്റുകളില്‍ ചിലപ്പോള്‍ രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയാല്‍ രാത്രി ഒന്‍പത് മണിക്കായിരിക്കും കഴിയുക. ഒരുപാട് വര്‍ക്ക് ചെയ്യും. തന്നിരിക്കുന്ന സമയം കൊണ്ട് എത്രത്തോളം ജോലി ചെയ്യാനാവുമോ, അത് ചെയ്യും,’ രേവതി ശര്‍മ പറഞ്ഞു.
അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്ന് തിരക്കഥയെഴുതി അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത് ഓഗസ്റ്റ് 22 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് തലവര. ഷെബിന്‍ ബാക്കര്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ഷെബിന്‍ ബാക്കറും മൂവിങ് നറേറ്റീവ്സിന്റെ ബാനറില്‍ മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content highlight: Revathi Sharma on the movie Thavalara and the differences on Malayalam and Tamil film sets