ന്യൂദല്‍ഹി: ഗുജറാത്ത് ജനതയെ നിരക്ഷരരെന്ന് വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഗുജറാത്ത് ജനതയോട് എന്നും ബഹുമാനം മാത്രമാണുള്ളത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹി: ഗുജറാത്ത് ജനതയെ നിരക്ഷരരെന്ന് വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ഗുജറാത്ത് ജനതയോട് എന്നും ബഹുമാനം മാത്രമാണുള്ളത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്തിടെ നടത്തിയ ഒരു തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മനപൂര്‍വം തെറ്റായി വ്യാഖ്യാനിക്കുകയാണ്. എങ്കിലും ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു.
ഗുജറാത്തിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് ഒരിക്കലും എന്റെ ഉദ്ദേശമായിരുന്നില്ല, അവരെ ഞാന്‍ എപ്പോഴും ബഹുമാനിച്ചിരുന്നു, തുടര്‍ന്നും അങ്ങനെ തന്നെ തുടരും,’ ഖാര്‍ഗെ എക്സില്‍ കുറിച്ചു.
ഞായറാഴ്ച കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. ഗുജറാത്തികളെ നിരക്ഷരര്‍ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ വിഡ്ഢികളാക്കുകയാണെന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
Some remarks of mine in a recent election speech in Kerala are being deliberately misinterpreted. Even so, I express my sincere regret. It was never my intention to hurt the sentiments of the people of Gujarat for whom I have always had and will continue to have the highest of…
— Mallikarjun Kharge (@kharge) April 8, 2026
മലയാളികള്‍ ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരുമായതിനാല്‍ മോദിക്കോ മുഖ്യമന്ത്രി പിണറായി വിജയനോ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
‘കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിക്കരുത്. അവര്‍ വളരെ ബുദ്ധിമാനും വിദ്യാസമ്പന്നരുമാണ്. മോദി, വിജയന്‍, ഗുജറാത്തിലോ മറ്റ് സ്ഥലങ്ങളിലോ നിരക്ഷരരായ ആളുകളെ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിഡ്ഢികളാക്കാം, പക്ഷേ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല,’ ഖാര്‍ഗെയുടെ പറഞ്ഞതിങ്ങനെ.
പരാമര്‍ശം ലജ്ജാകരവും തീര്‍ത്തും നിന്ദ്യവുമാണെന്നും ഖാര്‍ഗെ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
Content Highlight: Respect for Gujaratis; Kharge expresses regret for calling them illiterate