ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
ഊബര്‍ ടാക്‌സികളില്‍ സംഘപരിവാര്‍ ചിഹ്നങ്ങള്‍ വര്‍ധിക്കുന്നു; ഇനി മേലാല്‍ ഊബറില്‍ യാത്രയില്ലെന്ന് രശ്മി നായര്‍
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 11:35pm

കോഴിക്കോട്: കത്വയിലെ എട്ടുവയസ്സുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരിക്കയാണ്. നിരവധി എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ബി.ജെ.പിക്കതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് രശ്മി നായര്‍. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മുതല്‍ താന്‍ ഊബര്‍ ടാക്‌സികള്‍ ഉപയോഗിക്കില്ലെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.

രാത്രിയും പകലും ഒരുപോലെ സുരക്ഷിത യാത്ര ആശംസിക്കുന്ന സേവനങ്ങളാണ് ഊബറുകളുടേത്. താന്‍ സ്ഥിരമായി ഊബറുകളുടെ സേവനം ഉപയോഗപ്പെടുത്താറുണ്ടെന്നും അവര്‍ പറഞ്ഞു.


ALSO READ: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകനെ മുസ്‌ലിം ഭീകരനാക്കി ജനം ടി.വി; പ്രചരിപ്പിച്ചത് ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലെ ദൃശ്യങ്ങള്‍


എന്നാല്‍ നഗരങ്ങളില്‍ കാണപ്പെടുന്ന പല ഊബര്‍ ടാക്‌സികളിലും ബി.ജെ.പി എന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനി മുതല്‍ താന്‍ ഇത്തരം ചിഹ്നങ്ങള്‍ പതിച്ച ഊബര്‍ ടാക്‌സികളുടെ സേവനം ഉപയോഗിക്കില്ലെന്നുമാണ് രശ്മി നായര്‍ പറയുന്നത്.

കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി വളരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉള്ള വാഹനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നുമാണ് രശ്മി പറഞ്ഞത്. രാജ്യത്ത് ഇനിയും പെണ്‍കുട്ടികള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായ രാഷ്ട്രീയപാര്‍ട്ടി കൂടിയായ ബി.ജെ.പിയെ വളരാന്‍ അനുവദിക്കരുതെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement