എഡിറ്റര്‍
എഡിറ്റര്‍
കേരളം ഭരിക്കുന്നത് ബി.ജെ.പിയോ സി.പി.ഐ.എമ്മോ ? സ്‌കൂളുകളില്‍ ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവിട്ടതിനെതിരെ രശ്മി നായര്‍
എഡിറ്റര്‍
Tuesday 24th October 2017 4:12pm


കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ ഉത്തരവിട്ട് സര്‍ക്കുലര്‍ ഇറക്കിയ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ മോഡലായ രശ്മി നായര്‍.

ജോസഫ് മുണ്ടശേരിയുടെ ജന്മശദാബ്ദി പോലും കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ആഘോഷിച്ചിട്ടില്ലെന്നും പച്ചക്കറി മന്ത്രിക്ക് പണി അറിയില്ലെങ്കില്‍ അതറിയുന്ന ആരെയെങ്കിലും പാര്‍ട്ടി ആ പണി ഏല്‍പ്പിക്കണമെന്നും രശ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് സി.പി.ഐ.എം ആണോ ബി.ജെ.പിആണോ. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ജന്മശദാബ്ദി ആഘോഷിക്കാന്‍ പ്രഥാമാധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കാന്‍ ആരാണ് ഈ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യ.മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റീസോര്‌സ് ഡെവലപ്‌മെന്റ് ന്റെ ഔദ്യോഗികമാണോ എന്ന് പോലും ഉറപ്പില്ലാത്ത കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ ഉത്തരവ്.

ഇം.എം.എസിന്റേയോ ജോസഫ് മുണ്ടശേരിയുടെയോ ജന്മശദാബ്ദി പോലും കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ആഘോഷിക്കുന്നില്ല . പച്ചക്കറി മന്ത്രിക്കു പണി അറിയില്ലെങ്കില്‍ അതറിയുന്ന ആരെയെങ്കിലും പാര്‍ട്ടി ആ പണി ഏല്‍പ്പിക്കണം.

Advertisement