വന്‍ ഹൈപ്പിലെത്തിയ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ പ്രൊജക്ട് രാജാസാബ് പരാജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ ഇതുവരെ 157 കോടി മാത്രമാണ് ചിത്രം നേടിയത്. ഇതുവരെ ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ രാജാസാബിന് സാധിച്ചിട്ടില്ല. ഇതുവരെയുള്ള കളക്ഷന്‍ നോക്കുമ്പോള്‍ ഈ വര്‍ഷത്തെ ആദ്യ പരാജയമായി രാജാസാബ് മാറുമെന്നാണ് കണക്കുകൂട്ടല്‍.
450 കോടി ബജറ്റിലൊരുങ്ങിയ രാജാസാബ് ഹിറ്റാകണമെങ്കില്‍ മിനിം 700 കോടിയെങ്കിലും ആവശ്യമാണ്. എന്നാല്‍ നിലവിലെ സ്ഥിതി വെച്ച് ചിത്രം 300 കോടി പോലും നേടാന്‍ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടല്‍. ഫൈനല്‍ കളക്ഷന്‍ പുറത്തുവരുമ്പോള്‍ 150 കോടിയുടെ നഷ്ടമെങ്കിലും രാജാസാബ് വരുത്തിവെക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
പ്രഭാസിന്റെ കരിയറില്‍ ഇത് മൂന്നാം തവണയാണ് 100 കോടിയിലേറെ നഷ്ടം വരുന്നത്. 2022ല്‍ റിലീസായ രാധേ ശ്യാമാണ് ആദ്യമായി 100 കോടി നഷ്ടം വരുത്തിയത്. ഇതിന് പിന്നാലെ പ്രഭാസ് തന്റെ പ്രതിഫലം തിരികെ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. വന്‍ ഹൈപ്പില്‍ റിലീസായ ആദിപുരുഷ് ബോക്‌സ് ഓഫീസ് പരാജയത്തിന് പുറമെ ട്രോള്‍ മെറ്റീരിയലായി ആദിപുരുഷ് മാറി.
700 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ചിത്രം 200 കോടിയിലേറെ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് സമ്മാനിച്ചത്. ഇന്ത്യക്ക് പുറത്ത് വിതരണക്കാരില്ലാത്തതിനാല്‍ നിര്‍മാതാക്കളായ ടി സീരീസ് നേരിട്ട് വിതരണത്തിനെത്തിച്ചത് നഷ്ടത്തിന്റെ ഇംപാക്ട് കൂട്ടി. ആദിപുരുഷിന് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങിയ സാലാര്‍ 500 കോടിയിലേറെ കളക്ഷന്‍ നേടിയെങ്കിലും വിതരണക്കാര്‍ക്ക് വലിയ ലാഭം സമ്മാനിച്ചില്ല.
പിന്നാലെയെത്തിയ കല്‍ക്കി മാത്രമാണ് ഭേദപ്പെട്ട വിജയം നേടിയത്. 700 കോടി ബജറ്റിലൊരുങ്ങിയ കല്‍ക്കി 1000 കോടിയിലേറെ നേടി പ്രഭാസിന് ആശ്വാസജയം സമ്മാനിച്ചു. എന്നാല്‍ രാജാസാബിലൂടെ വീണ്ടും പഴയ ട്രാക്കിലേക്ക് പ്രഭാസ് ചുവടുവെച്ചിരിക്കുകയാണ്. ആന്ധ്രയില്‍ പോലും രാജാസാബ് ആദ്യ വീക്കെന്‍ഡിന് ശേഷം വീണെന്നാണ് റിപ്പോര്‍ട്ട്.
ആദ്യദിനം 100 കോടി കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ പ്രഭാസിനാണ് ഒന്നാം സ്ഥാനം. അഞ്ച് തവണയാണ് പ്രഭാസ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ ആദ്യദിനത്തെ തള്ളിക്കയറ്റം കൊണ്ട് ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് രാജാസാബിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്. രാജാസാബില്‍ ഫേസ് സ്വാപ്പ് ചെയ്ത പ്രഭാസിന്റെ രംഗങ്ങളെല്ലാം വലിയ വിമര്‍ശനമാണ് നേരിടുന്നത്.
മാരുതി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ വന്‍ നെഗറ്റീവ് അഭിപ്രായമാണ് സ്വന്തമാക്കിയത്. ഹൊറര്‍ ഫാന്റസി ഴോണറിലൊരുങ്ങിയ രാജാസാബിലെ മോശം വി.എഫ്.എക്‌സ് അടക്കം പല രംഗങ്ങളും എയറിലാണ്. വന്‍ താരനിരയുമായി എത്തിയ ചിത്രം ആരാധകരെ നിരാശരാക്കിയെന്ന് തന്നെ പറയാം.
They will show you manipulated day 1 poster, but not budget and lifetime recovery. pic.twitter.com/TGqNZ5lbuP