മലയാളസിനിമയുടെ റീച്ച് ഓരോദിവസം കഴിയുന്തോറും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന് പുറത്ത് മലയാള സിനിമക്കുണ്ടായ വളര്‍ച്ച പലരെയും ഞെട്ടിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ദൃശ്യം 3. റിലീസിന് ഒന്നര മാസം ബാക്കി നില്‍ക്കെ പല റെക്കോഡുകളും ചിത്രം തകര്‍ത്തിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായാണ് ദൃശ്യം 3യെ കണക്കാക്കുന്നത്. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനൊപ്പം ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹൈപ്പും കൂടി ചേര്‍ന്നപ്പോള്‍ പലയിടത്തും വമ്പന്‍ തുകക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റുപോയത്. നോര്‍ത്ത് അമേരിക്കയില്‍ ഒരു മലയാളസിനിമക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തുകയാണ് ദൃശ്യം 3 നേടിയത്.

ദൃശ്യം 3 Photo: Ashirvaad Cinemas/ X.com
10 കോടിക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റുപോയത്. യു.എസ്.എയില്‍ ആറ് കോടിയും കാനഡയില്‍ നാല് കോടിയും എന്ന രീതിക്കാണ് റൈറ്റ്‌സ്. ഒരു മലയാള സിനിമക്ക് നോര്‍ത്ത് അമേരിക്കയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസും ദൃശ്യം 3ക്ക് തന്നെയാകും. 300ലധികം സ്‌ക്രീനുകളില്‍ ചിത്രം പുറത്തിറക്കാനാണ് വിതരണക്കാര്‍ ശ്രമിക്കുന്നത്.
ചിത്രം നോര്‍ത്ത് അമേരിക്കയില്‍ ബ്രേക്ക് ഈവനാകാന്‍ 24 കോടിയെങ്കിലും ആവശ്യമാണ്. മോഹന്‍ലാലിന്റെ മുന്‍ ചിത്രം എമ്പുരാന്‍ ഇവിടുന്ന് നേടിയത് 22 കോടിയായിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന സ്വന്തം റെക്കോഡ് മോഹന്‍ലാല്‍ തിരുത്തിയെഴുതുമെന്ന് തന്നെയാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.

ഓവര്‍സീസില്‍ ആകെ 800നടുത്ത് സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് വിതരണക്കാര്‍. റിലീസിന് മുമ്പ് തന്നെ വലിയ ടേബിള്‍ പ്രോഫിറ്റാണ് ആന്റണി പെരുമ്പാവൂര്‍ ദൃശ്യം 3യിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. സകല റൈറ്റ്‌സും പനോരമ സ്റ്റുഡിയോസിന് നല്‍കിയതിലൂടെ ത്രീ ഡിജിറ്റ് പ്രോഫിറ്റ് നിര്‍മാതാവ് നേടിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. കേരളത്തില്‍ ദൃശ്യം 3യോടൊപ്പം വിപിന്‍ ദാസിന്റെ വാഴ 2വും ക്ലാഷിനെത്തുന്നുണ്ട്. ഏപ്രിലില്‍ തന്നെ മറ്റ് പല വമ്പന്‍ സിനിമകളും റിലീസിനൊരുങ്ങുന്നതിനാല്‍ ലോങ് റണ്ണും വൈഡ് റിലീസും കേരളത്തില്‍ സാധ്യമാകില്ലെന്നാണ് കണക്കുകൂട്ടല്‍. പോസിറ്റീവ് റിവ്യൂ വന്നാല്‍ മലയാളസിനിമയുടെ വിശ്വരൂപത്തിന് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കും.
Historic deal for #Drishyam3 💥
North America rights sealed at a whopping ₹10Cr MG – the HIGHEST ever for Malayalam cinema!!🙏 pic.twitter.com/5p2VVaWAWi— Forum Reelz (@ForumReelz) February 25, 2026
Content Highlight: Reports that Drishyam 3 North America rights sold for 10 crore and its a record
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
