ഫൈനലിന് മുമ്പ് കണ്ണീര്‍; അക്‌സറിന് പകരം സ്റ്റാര്‍ ഓള്‍ റൗണ്ടറെ തിരിച്ചുവിളിച്ച് ഇന്ത്യ
Cricket
ഫൈനലിന് മുമ്പ് കണ്ണീര്‍; അക്‌സറിന് പകരം സ്റ്റാര്‍ ഓള്‍ റൗണ്ടറെ തിരിച്ചുവിളിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 2:43 pm

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേലിന് പകരമായി വാഷിങ്ടൺ സുന്ദർ ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ അക്സർ പട്ടേലിന് ചെറിയ പരിക്ക് നേരിട്ടെങ്കിലും ബംഗ്ലാദേശിനെതിരായ മത്സരത്തിലും താരം ഇറങ്ങിയിരുന്നു. ഈ മത്സരത്തിൽ അക്സർ നിരവധി പരിക്കുകൾ നേരിട്ടു. ഈ പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ അക്സറിന് പകരമായി ഇന്ത്യൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെ ടീമിനൊപ്പം വിളിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

‘അക്‌സറിന് നിലവിൽ കൂടുതൽ പരിക്കുകൾ ഉണ്ട്. താരത്തിന്റെ ചെറുവിരലിനാണ് പരിക്കേറ്റത്. കൈതണ്ടയിൽ ആഴത്തിൽ പരിക്കേറ്റതായി കാണാം. അദ്ദേഹത്തിന്റെ ഹാംസ്ട്രിംഗ് വികസിച്ചുനിൽക്കുന്നു. അതിനാൽ സുന്ദറിനെ പെട്ടന്ന് തന്നെ വിളിച്ചിട്ടുണ്ട്,’ ബി.സി.സി.ഐ അധികൃതർ പി.ടി.ഐ.യോട് പറഞ്ഞു.

 

2017ൽ ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വാഷിങ്ടൺ 16 ഏകദിന മത്സരങ്ങൾ കളിച്ചു. 16 വിക്കറ്റുകളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട് .ബാറ്റിങിൽ ഒൻപത് ഇന്നിങ്സിൽ നിന്നും ഒരു അർധശതകം അടക്കം 233 റൺസും താരത്തിന്റെ പേരിലുണ്ട്.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അക്സർ പട്ടേൽ ബംഗ്ലാദേശിനെതിരെ 34 പന്തിൽ 42 റൺസ് നേടികൊണ്ട് മികച്ച ചെറുത്തുനിൽപ്പ് നടത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യ ആറ് റൺസിന് പരാജയപ്പെട്ടിരുന്നു. നേരത്തെ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ച ഇന്ത്യ താരങ്ങൾക്കെല്ലാം വിശ്രമം നൽകിയിരുന്നു.

അടുത്ത മാസം നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരത്തിന്റെ ഈ പരിക്ക് ഇന്ത്യൻ ടീമിന് കടുത്ത ആശങ്കയാണ് നൽകുന്നത്.

ഏഷ്യാ കപ്പിന്റെ ഫൈനലിൽ സെപ്റ്റംബർ 17 ന് കൊളംബോ ആർ. പ്രേമദാസ് സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.

Content Highlight: Reports suggest that Washington Sundar will replace Axar Patel who was injured in the Asia Cup