കോഴിക്കോട് കൂടുതല്‍ നിയന്ത്രണം; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്
Kerala News
കോഴിക്കോട് കൂടുതല്‍ നിയന്ത്രണം; ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 2:24 pm

കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസ്. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി, മദ്രസകള്‍ എന്നിവക്കും നിബന്ധനകള്‍ ബാധകം. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ യാതൊരു കാരണവശാലും വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വരുത്തരുതെന്ന് കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

Content Highlights: Indefinite leave in educational institutes in Calicut