തമിഴിലെ ജനപ്രിയനടന്മാരില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ത്രി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ വൈകാതെ തന്നെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറി.
തമിഴിലെ ജനപ്രിയനടന്മാരില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ത്രി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ വൈകാതെ തന്നെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറി.
2024ല്‍ പുറത്തിറങ്ങിയ അമരന്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശിവകാര്‍ത്തികേയന്‍ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുമായി നടന്‍ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ലീല ബന്‍സാലിയുടെ മുംബൈയിലെ ഓഫീസില്‍ എത്തിയ ശിവകാര്‍ത്തികേയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
🚨Sivakarthikeyan spotted at Sanjay Leela Bhansali’s office in Mumbai.
Are we getting an epic collaboration soon? Let the speculation begin! 🎬🇮🇳#Sivakarthikeyan #SK #SLB #Bollywood #Kollywood
pic.twitter.com/DKiMHzRmRS— Times Of Cinema (@Times_of_Cinema) October 24, 2025
ഇതിന് പിന്നാലെയാണ് ശിവകാര്‍ത്തികേയനും സഞ്ജയ് ലീല ബന്‍സാലിയും ഒന്നിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും തന്നെ ഇതുവരെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ഉന്നതതല കൂടിക്കാഴ്ച ശിവകാര്‍ത്തികേയന്റെ ഹിന്ദി സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് വഴിയൊരുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
ഗംഗുഭായ് കത്തിയവാടി, ബാജിറാവു മസ്താനി എന്നിങ്ങനെ ബോളിവുഡിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. 2022ല്‍ പുറത്തിറങ്ങിയ ഗംഗുഭായ് കത്തിയവാടി’ എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലവ് ആന്‍ഡ് വാര്‍’. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതേസമയം സംവിധായകന്‍ സിബി ചക്രവര്‍ത്തിയുമായാണ് ശിവകാര്‍ത്തികേയന്റെ അടുത്ത പ്രൊജക്ട്. എ.ആര്‍ മുരുഗദോസ് ഒരുക്കിയ മദ്രാസിയാണ് ശിവകാര്‍ത്തിയേന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Content highlight: Reports suggest that Actor Sivakarthikeyan met with Sanjay Leela Bhansali