ഹോളിവുഡിലേക്ക് അല്ലു? വമ്പന്‍ ഓഫറുമായി സംവിധായാകന്‍ സമീപിച്ചതായി റിപ്പോര്‍ട്ട്
Entertainment news
ഹോളിവുഡിലേക്ക് അല്ലു? വമ്പന്‍ ഓഫറുമായി സംവിധായാകന്‍ സമീപിച്ചതായി റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th August 2022, 10:41 pm

പുഷ്പ എന്ന ഒറ്റ സിനിമയിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടാന്‍ സാധിച്ച നടനാണ് അല്ലു ആര്‍ജുന്‍.
നടന് ഹോളിവുഡില്‍ നിന്നും ഓഫര്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഹോളിവുഡിലെ പ്രമുഖനായ ഒരു സംവിധായകന്‍ അല്ലുവിനെ സമീപിച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്ലു അര്‍ജുന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. പ്രമുഖ സംവിധായകന്‍ നടനുമായി മീറ്റിങ് നടത്തിയതായും സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയിലേക്ക് അല്ലുവിനെ ക്ഷണിച്ചതായുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

താരത്തിന്റെ മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത് തീരുന്നത് വരെ കാത്തിരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെക്കോഡ് തുകയാണ് പ്രതിഫലമായി നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലുവിന്റെതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇരട്ടി പ്രതിഫലമാണ് രണ്ടാം ഭാഗത്തിനായി അല്ലു വാങ്ങുന്നത് എന്നാണ് സൂചന.

കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രതിനായകനായ എസ്. പി ഭന്‍വര്‍ സിങ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള പോരാട്ടം തന്നെയാകും സിനിമയുടെ കഥ എന്നാണ് സൂചന. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.
ചിത്രത്തില്‍ വിജയ് സേതുപതിയും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Reports says that Telung stylish star Allu arjun gets an offer from hollywood