അവന്‍ ബാഴ്‌സയിൽ എത്തിയാല്‍ മെസിയുടെ പത്താം നമ്പർ നഷ്ടപ്പെടും? റിപ്പോർട്ട്
Football
അവന്‍ ബാഴ്‌സയിൽ എത്തിയാല്‍ മെസിയുടെ പത്താം നമ്പർ നഷ്ടപ്പെടും? റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 3:51 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം മെസണ്‍ ഗ്രീന്‍വുഡിനെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ ശ്രമിക്കുന്നതായി ശക്തമായ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ ഗ്രീന്‍വുഡ് ബാഴ്‌സലോണയില്‍ ചേരുകയാണെങ്കില്‍ അര്‍ജന്റീനന്‍ ഇതിഹാസമായ ലയണല്‍ മെസിയുടെ പത്താം നമ്പര്‍ ഇംഗ്ലീഷ് താരത്തിന് നല്‍കാന്‍ ബാഴ്സലോണ തയ്യാറാണെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ഈ സീസണില്‍ ലോണില്‍ ഗ്രീന്‍വുഡ് സ്പാനിഷ് ക്ലബ്ബായ ഗെറ്റാഫയിലേക്ക് ചേക്കേറിയിരുന്നു. ഗെറ്റാഫക്ക് വേണ്ടി ലാ ലിഗയില്‍ നടത്തിയ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ബാഴ്സലോണ ഇംഗ്ലീഷ് താരത്തെ ലക്ഷ്യം വെച്ചത്.

സ്പാനിഷ് ക്ലബ്ബിനൊപ്പം 14 മത്സരങ്ങളില്‍ നിന്നും മൂന്നു ഗോളുകളും നാലു അസിസ്റ്റുകളുമാണ് ഗ്രീന്‍വുഡിന്റെ പേരിലുള്ളത്. താരത്തെ ബാഴ്സയുടെ തട്ടകത്തിലെത്തിക്കാന്‍ 40 മില്യണ്‍ തുക വരെ ബാഴ്സ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

🚨🏴󠁧󠁢󠁥󠁮󠁧󠁿| Barcelona are ready to offer Mason Greenwood Lionel Messi’s iconic No 10 shirt as part of a £40million summer transfer swoop.

[@ncustisTheSun] #MUFC pic.twitter.com/88J1q9coBH

— UtdActive (@UtdActive) December 30, 2023

മാസോണ്‍ ഗ്രീന്‍വുഡ് കറ്റാലന്‍മാര്‍ക്കൊപ്പം ചേരുകയാണെങ്കിൽ ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ ലയണല്‍ മെസിയുടെ ജേഴ്‌സി നമ്പര്‍ അണിയാന്‍ ഗ്രീന്‍വുഡിന് സാധിക്കും. ബാഴ്സലോണക്കായി 778 മത്സരങ്ങളില്‍ നിന്നും 672 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

2021ലാണ് മെസി ബാഴ്‌സലോണക്കൊപ്പമുള്ള തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറിയത്. അവിടെ നിന്നും താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിലേക്ക് ചേക്കേറുകയായിരുന്നു.

 

മെസി മാത്രമല്ല ഫുട്‌ബോളില്‍ മറ്റ് പല ഇതിഹാസതാരങ്ങളും പത്താം നമ്പർ ജേഴ്‌സി കളിക്കളത്തിൽ അണിഞ്ഞിട്ടുണ്ട്. ഡീഗോ മറഡോണ, റൊണാള്‍ഡീഞ്ഞോ, ജുവാന്‍ റോമന്‍ റിക്വല്‍മി, റിവാള്‍ഡോ, ഹ്രിസ്റ്റോ സ്റ്റോയ്കോവ്, റൊമാരിയോ, യൂസേബിയോ എന്നീ ഇതിഹാസതാരങ്ങളെല്ലാം പത്താം നമ്പര്‍ ആയിരുന്നു.

ഗ്രീന്‍വുഡ് മെസിക്ക് ശേഷം ബാഴ്സലോണയില്‍ പത്താം നമ്പര്‍ ജേഴ്‌സില്‍ കളിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Reports says Lionel Messi jersy number will get Mason Greenwood.