പത്തനാപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ട് മരണം; സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതാണ് മരണകാരണമെന്ന് സംശയം
Kerala News
പത്തനാപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ട് മരണം; സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതാണ് മരണകാരണമെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th June 2021, 1:41 pm

കൊല്ലം: പത്തനാപുരത്ത് രണ്ട് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പ്രസാദ്, മുരുകാനന്ദന്‍ എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്. സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതായിരിക്കാം മരണകാരണമെന്നാണ് ഇപ്പോള്‍ സംശയങ്ങളുയരുന്നത്.

സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തതിനാല്‍ വിവരം സ്ഥിരീകരിച്ചിട്ടില്ല.

കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മുരുകാനന്ദന്‍ ഇവിടെ നിന്നും സര്‍ജിക്കല്‍ സ്പിരിറ്റ് എടുക്കുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇത് കുടിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.