റിപ്പോര്‍ട്ടര്‍ ഫിലിം അവാര്‍ഡ്: മോഹന്‍ലാല്‍ മികച്ച നടന്‍, കാവ്യ നടി, ട്രാഫിക് മികച്ച ചിത്രം
Movie Day
റിപ്പോര്‍ട്ടര്‍ ഫിലിം അവാര്‍ഡ്: മോഹന്‍ലാല്‍ മികച്ച നടന്‍, കാവ്യ നടി, ട്രാഫിക് മികച്ച ചിത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2012, 2:10 pm

കൊച്ചി: ഏഷ്യന്‍മോട്ടോഴ്‌സ് റിപ്പോര്‍ട്ടര്‍ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ മികച്ച നടനായും കാവ്യയെ നടിയായും തിരഞ്ഞെടുത്തു. ഓസ്‌കാര്‍ മാതൃകയിലായിരുന്നു അവാര്‍ഡ്ദാന ചടങ്ങ്. അവാര്‍ഡ് പ്രഖ്യാപനവും വിതരണവും ഒരേ വേദിയില്‍ നടന്നു.

പ്രണയം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഗദ്ദാമയിലെ അഭിനയം കാവ്യയെ അവാര്‍ഡിനര്‍ഹയാക്കി. 2011ലെ ആദ്യ ഹിറ്റ് ചിത്രം ട്രാഫിക്കാണ് മികച്ച ചിത്രം. ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ള മികച്ച സംവിധായനകനുള്ള പുരസ്‌കാരം നേടി.

ഇന്ത്യന്‍ റുപ്പിയിലെ ഈ പുഴയും എന്ന ഗാനം മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ദീപക് ദേവാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടിയത്. ഉറുമിയിലൂടെ സന്തോഷ് ശിവന്‍ മികച്ച ക്യാമറാമാനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഇന്ത്യന്‍ റുപ്പിയിലൂടെ തിലകന്‍ മികച്ച സഹനടനായും ട്രാഫിക്കിലൂടെ ലെന സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 86 മലയാള ചിത്രങ്ങളില്‍ നിന്നും സിനിമാ മേഖലകളില്‍ നിന്നുള്ള 1000ത്തോളം പേര്‍ ചേര്‍ന്നാണ് അവസാനഘട്ടത്തിലെത്തിയ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.